ADVERTISEMENT

പാക്ക്, ചൈന വെല്ലുവിളികളെ നേരിടാൻ ഇന്ത്യ ഓരോ ദിവസവും മിസൈലുകളുടെയും മറ്റു ആയുധങ്ങളുടെയും പരീക്ഷണങ്ങൾ നടത്തിവരികയാണ്. ഏറ്റവും അവസാനമായി രുദ്രം ആന്റി റേഡിയേഷൻ മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡിആർഡിഒയുടെ പരീക്ഷണ വിജയത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിക്കുകയും ചെയ്തു.

 

സുഖോയ് -30 യുദ്ധവിമാനത്തിൽ നിന്നാണ് ഡിആർഡിഒ വികസിപ്പിച്ചെടുത്ത രുദ്രം ആന്റി റേഡിയേഷൻ മിസൈൽ പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡിആർഡിഒ) ദുദ്രം മിസൈൽ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേന (ഐ‌എ‌എഫ്) യുദ്ധവിമാനങ്ങൾക്ക് വ്യോമ മേധാവിത്വവും തന്ത്രപരമായ ശേഷിയും നൽകുന്നതാണ് രുദ്ര മിസൈൽ.

 

രുദ്ര മിസൈൽ ശത്രു നിരീക്ഷണ റഡാറുകൾ, ട്രാക്കിങ്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ നശിപ്പിക്കുന്നതിന് വ്യത്യസ്ത ഉയരങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുമെന്നതും മികവാണ്. മിറാഷ്, ജാഗ്വാർ, തേജസ് തുടങ്ങി പോർവിമാനങ്ങളിൽ നിന്നും ഈ മിസൈൽ പ്രയോഗിക്കാൻ കഴിയും.

 

വ്യോമസേനയിലെ ആയുധപ്പുരയിലെ ആദ്യത്തെ ഇത്തരത്തിലുള്ള മിസൈൽ, ഭാവിയിൽ മിറാഷ് 2000, ജാഗ്വാർ, എച്ച്എഎൽ തേജസ്, എച്ച്എഎൽ തേജസ് മാർക്ക് 2 എന്നിവയുമായി സംയോജിപ്പിക്കാൻ കഴിയും. നിലവിൽ, ഇതിന്റെ പ്രാഥമിക പരീക്ഷണ പ്ലാറ്റ്ഫോം സു -30 എം‌കെ‌ഐ ആണ്.

 

100 മുതൽ 150 കിലോമീറ്റർ വരെ സ്ട്രൈക്ക് റേഞ്ചുള്ള ഈ പുതുതലമുറ ആന്റി-റേഡിയേഷൻ മിസൈൽ (എൻ‌ജി‌ആർ‌എം) റഷ്യയുമായി സംയുക്തമായി വികസിപ്പിച്ച സൂപ്പർസോണിക് ബ്രഹ്മോസിന് ശേഷം ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ചെടുത്ത ആദ്യത്തെ തദ്ദേശീയ എയർ ടു സർഫേസ് മിസൈലാണ്. സിംഗിൾ-സ്റ്റേജ് മിസൈലിന് 140 കിലോഗ്രാം ഭാരം ഉണ്ട്. ഇതിൽ ഡ്യുവൽ പൾസ്ഡ് സോളിഡ് റോക്കറ്റ് മോട്ടോറാണ് പ്രവർത്തിക്കുന്നത്. ഒപ്റ്റിക്കൽ പ്രോക്സിമിറ്റി ഫ്യൂസ് ഉപയോഗിച്ച് മിസൈൽ പ്രീ-ഫ്രാഗ്‌മെൻറ് വാർഹെഡ് ഉപയോഗിക്കുന്നു.

 

ചൈനയുമായുള്ള സംഘർഷത്തിനിടയിൽ ഇന്ത്യ നാല് മിസൈൽ പരീക്ഷണങ്ങളാണ് നടത്തിയത്. നിർഭയ് മിസൈലുകൾ അതിര്‍ത്തിയിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. 700 കിലോമീറ്റർ ദൂരപരിധിയുള്ള സൂപ്പർസോണിക് ശൗര്യ മിസൈലും വിന്യസിക്കാൻ നരേന്ദ്ര മോദി അനുമതി നൽകിയിരുന്നു.

 

English Summary: India successfully test-fires Rudram Anti-Radiation Missile, Rajnath Singh congratulates DRDO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT