sections
MORE

യുഎസിന് 60 മിനിറ്റിനുള്ളിൽ ലോകത്തെവിടെയും ആയുധങ്ങളിറക്കാം, റോക്കറ്റ് നിർമാണം സ്‌പേസ് എക്‌സ്

spacex-launch
SHARE

ലോകത്തെവിടെയും 60 മിനിറ്റിനുള്ളിൽ ആയുധങ്ങളെത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റ് അമേരിക്കന്‍ സേനക്ക് വേണ്ടി നിര്‍മിക്കാനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നും അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമതാവളത്തിലേക്ക് ഒരു മണിക്കൂറില്‍ താഴെ സമയം മതി ഈ റോക്കറ്റിന് ആയുധങ്ങളുമായി പറന്നെത്താന്‍. നിലവില്‍ അമേരിക്കന്‍ സൈന്യത്തിനായി ചരക്കെത്തിക്കുന്ന സി 17 ബോയിങ് വിമാനം 15 മണിക്കൂറെടുക്കുന്ന സ്ഥാനത്താണിത്.

അടുത്തവര്‍ഷം പരീക്ഷണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ റോക്കറ്റിനും സി 17 ബോയിങ് വിമാനത്തിനൊത്ത 80 ടണ്‍ ചരക്ക് വഹിക്കാനുള്ള ശേഷിയുണ്ട്. ടെക്‌സാസ് ആസ്ഥാനമായുള്ള വ്യോമയാന കമ്പനിയായ എക്‌സ്ആര്‍ക്കുമായി ചേര്‍ന്നാണ് റോക്കറ്റ് നിര്‍മിക്കുക. ഈ മേഖലയില്‍ സ്‌പേസ് എക്‌സ് അതിവേഗം മുന്നോട്ടു പോയിട്ടുണ്ടെന്നാണ് യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമാന്‍ഡിന്റെ ജനറല്‍ സ്റ്റീഫന്‍ ലയോണ്‍സ് തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

ഫാല്‍ക്കണ്‍ റോക്കറ്റുകളെ മുന്‍നിശ്ചയിച്ച കടലിലെ ഡ്രോണ്‍ ഷിപ്പുകളിലേക്ക് കുത്തനെ സുരക്ഷിതമായി ഇറക്കി നേരത്തെ തന്നെ സ്‌പേസ് എക്‌സ് കഴിവു തെളിയിച്ചിട്ടുള്ളതാണ്. വേഗത്തിനൊപ്പം റോക്കറ്റുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കുന്നതിന് മറ്റൊരു പ്രധാന ഗുണം കൂടിയുണ്ട്. വായുമാര്‍ഗം വിമാനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ വ്യോമപാതയിലെ രാജ്യങ്ങളുടെ അനുമതി കൂടി ആവശ്യമാണ്. എന്നാല്‍ രാജ്യങ്ങളുടെ പരിധിക്കും അപ്പുറത്തെ ഉയരത്തിലൂടെയാണ് റോക്കറ്റുകള്‍ സഞ്ചരിക്കുകയെന്നതിനാല്‍ അത്തരം അനുമതിയുടെ ആവശ്യമില്ല. സി 17 ചരക്കു വിമാനങ്ങള്‍ക്കുവേണ്ടി ഏതാണ്ട് 218 ദശലക്ഷം ഡോളറാണ് അമേരിക്കന്‍ സൈന്യം ചെലവിടുന്നത്. റോക്കറ്റ് സംവിധാനത്തിനായി എത്ര ചെലവു വരുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

മനുഷ്യരെ വരെ ബഹിരാകാശത്തേക്ക് വിജയകരമായി എത്തിച്ചിട്ടുള്ള സ്‌പേസ് എക്‌സിന് റോക്കറ്റ് വിക്ഷേപണം വെല്ലുവിളിയാകില്ല. എന്നാല്‍, റോക്കറ്റ് നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി തിരിച്ചിറക്കുന്നതാകും പ്രധാന പ്രശ്‌നമാവുക. പാരച്യൂട്ട് ഉപയോഗിച്ചോ നിയന്ത്രിതമായ രീതിയില്‍ കുത്തനെ ഇറക്കിയോ ആകും ഇത് സാധ്യമാവുക. അതേസമയം, ഇത്തരമൊരു സാങ്കേതികവിദ്യയുടെ ആവശ്യത്തെ പോലും ഡഗ്ലസ് ബാരിയെപോലുള്ള വ്യോമയാനരംഗത്തെ വിദഗ്ധര്‍ ചോദ്യം ചെയ്യുന്നുണ്ട്. ലോകത്തെവിടേക്കും ഒരു മണിക്കൂറിനുള്ളില്‍ ഇത്രയേറെ ആയുധം എത്തിക്കേണ്ട സാഹചര്യം എന്താണുള്ളതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

English Summary: SpaceX Elon Musk building rocket deliver weapons world military

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA