ADVERTISEMENT

ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ സംഘര്‍ഷം തുടരുന്ന ചൈനീസ് സേനകൾ വിവിധ പരിശീലനങ്ങളാണ് നടത്തുന്നത്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് പോർവിമാനങ്ങളും ബോംബറുകളും വിന്യസിക്കൽ തുടരുകയുമാണ്. ഇതിനിടെ ചൈനയിൽ നിന്നു പുറത്തുവന്ന പുതിയ വിഡിയോയിൽ ബോംബറുകളിൽ അത്യാധുനിക മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നതായും കാണുന്നു.

 

സിയാൻ എച്ച് -6 സ്ട്രാറ്റജിക് ബോംബറുകളിൽ ഡിഎഫ് -17 ഹൈപ്പർസോണിക് മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ‘മിസൈൽ-കാരിയർ’ വിമാനത്തിൽ ഹൈപ്പർസോണിക് മിസൈലാണ് കാണിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ ട്വീറ്റ് ചെയ്തു. ബോംബറിന്റെ ഫ്യൂസ്ലേജിന് താഴെയാണ് മിസൈൽ ഘടിപ്പിച്ചിരിക്കുന്നത്.

 

ഏവിയേഷൻ സ്‌പെഷ്യലിസ്റ്റ് ടൈലർ റോഗോവെയുടെ അഭിപ്രായത്തിൽ ബോംബറിൽ കണ്ടെത്തിയത് ഡിഎഫ് -17 ഹൈപ്പർസോണിക് മിസൈലാണെന്നാണ്. നിലവിൽ ലോകശക്തികളിൽ ഭൂരിഭാഗവും ഹൈപ്പർസോണിക് മിസൈൽ ശേഷി നേടാൻ പാടുപെടുകയാണ്. അമേരിക്കയുടെ എ‌ആർ‌ആർ‌ഡബ്ല്യു, ഇന്ത്യയുടെ എച്ച്‌എസ്‌ടി‌ഡി‌വി, ബ്രഹ്മോസ് -2 എന്നിവ എല്ലാം  ഹൈപ്പർസോണിക് മിസൈലുകൾ നിർമാണ, പരീക്ഷണ ഘട്ടത്തിലാണ്.

 

റഷ്യയുടെ അവാൻ‌ഗാർഡ് ഐ‌സി‌ബി‌എം, വായുവിൽ നിന്ന് വിക്ഷേപിക്കാവുന്ന കിൻ‌ഹാൽ ക്രൂസ് മിസൈൽ, കപ്പലിൽ നിന്ന് പരീക്ഷിച്ച സിർക്കോൺ മിസൈൽ എന്നിവയെല്ലാം ഹൈപ്പർസോണിക് ആണെന്നാണ് അവകാശവാദം.

 

English Summary: Video Surfaces From China Revealing DF-17 Hypersonic Missiles On Xian H-6 Strategic Bombers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT