ADVERTISEMENT

കഴിഞ്ഞ വർഷം ഇന്ത്യയുടെ ആക്രമണത്തെ ഭയന്നാണ് പാക്കിസ്ഥാൻ സർക്കാർ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാനെ മോചിപ്പിക്കാൻ നിർബന്ധിതനായെന്ന് പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്-എൻ (പിഎംഎൽ-എൻ) നേതാവ് അയാസ് സാദിഖ് പ്രസ്താവന നടത്തിയതായി റിപ്പോർട്ട്.

 

ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് സാദിഖ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. അന്നത്തെ സുപ്രധാന യോഗത്തിലാണ് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇമ്രാഖാന് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. അഭിനന്ദൻ വർധമാനെ വിട്ടയച്ചില്ലെങ്കിൽ ‘അന്ന് രാത്രി 9 മണിയോടെ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന്’ ആണ് ഖുറേഷി മുന്നറിയിപ്പ് നൽകിയത്.

balakot-airstrike

 

ഖുറേഷി ഇത്തരമൊരു മുന്നറിയിപ്പ് പ്രസ്താവന നടത്തിയത് പാർലമെന്റിലാണെന്നാണ് മറ്റൊരു റിപ്പോർട്ട്. സാദിഖ് നടത്തിയ ഈ പ്രസ്താവന സോഷ്യൽമീഡിയകളിലും വലിയ ചർച്ചയായിട്ടുണ്ട്. പി‌പി‌പി, പി‌എം‌എൽ-എൻ ഉൾപ്പടെയുള്ള പാർലമെന്റ് അംഗങ്ങൾ, ആർമി ചീഫ് ജനറൽ കമർ ജാവേദ് ബജ്‌വ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് അഭിനന്ദനെ മോചിപ്പിക്കാൻ ഖുറേഷി ആവശ്യപ്പെട്ടതെന്ന് പി‌എം‌എൽ-എൻ നേതാവ് പറഞ്ഞത്.

 

ഇമ്രാൻ ഖാൻ പങ്കെടുക്കാൻ വിസമ്മതിച്ച മീറ്റിംഗിൽ ഷാ മഹമൂദ് ഖുറേഷി ഉണ്ടായിരുന്നുവെന്നും കരസേനാ മേധാവി ജനറൽ ബജ്‌വ മുറിയിലേക്ക് വന്നതായും കാലുകൾ വിറയ്ക്കുന്നതായും അയാൾ വിയർക്കുന്നതായും ഞാൻ ഓർക്കുന്നു. ദൈവത്തെ ഓർത്ത് അഭിനന്ദനെ വിട്ടയക്കുക, ഇന്ത്യ രാത്രി 9 ന് പാക്കിസ്ഥാനെ ആക്രമിക്കാൻ പോകുകയാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു എന്നും പ്രധാനപ്പെട്ട മീറ്റിംഗിലെ സംഭവങ്ങൾ വിശദീകരിച്ച് സാദിഖ് പറഞ്ഞു.

 

English Summary: India Will Attack By 9.00 PM Today, Pakistani FM Qureshi Warned Imran Khan, Army Chief Bajwa: Pak MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT