sections
MORE

ഭൂമിക്കടിയില്‍ മിസൈൽ താവളം, വൻ മുന്നൊരുക്കങ്ങൾ! ഇറാനിലേത് ഞെട്ടിപ്പിക്കും കാഴ്ചകൾ

missile-iran
SHARE

ഇറാന്റെ ഭൂഗർഭ ‘മിസൈൽ നഗരങ്ങൾ’ അമേരിക്ക, ഇസ്രയേല്‍ ഉള്‍പ്പടെയുള്ള ശത്രു രാജ്യങ്ങള്‍ക്ക് എന്നും ഭീഷണിയാണ്. അത്യാധുനിക ശേഷിയുള്ള മിസൈലുകൾ വലിയ കോൺക്രീറ്റ് പാളികൾ ഉപയോഗിച്ച് ഭൂമിക്കടിയിൽ മറച്ചിരിക്കുകയാണ്. ആയുധങ്ങളുടെ വലിയൊരു ശേഖരം മിഡിൽ ഈസ്റ്റേൺ സ്റ്റേറ്റായ ഇറാനിന്റെ മണ്ണിൽ ചിതറിക്കിടക്കുകയാണ്. ശത്രുക്കൾ ആക്രമിച്ചാൽ പ്രത്യാക്രമണം നടത്താൻ സജ്ജമായിട്ടാണ് ഇതെല്ലാം വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയിലും ഇക്കാര്യങ്ങളെല്ലാം കൃത്യമായി കാണിക്കുന്നുണ്ട്. വൻ യുദ്ധസന്നാഹങ്ങളാണ് ഭൂമിക്കടിയിലെ താവളത്തിൽ ഇറാൻ സൈന്യം ഒരുക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇറാനിലെ ഏതോ പ്രദേശത്തു നിന്നു പകർത്തിയിരിക്കുന്ന വിഡിയോയിൽ ഭൂഗർഭ മിസൈൽ താവളമാണ് കാണിക്കുന്നത്. ജെയിംസ് ബോണ്ട് സിനിമകളിൽ കാണുന്നത് പോലെയുള്ള ഗുഹയാണിത്. പാറയിൽ കൊത്തിയെടുത്ത മതിലുകൾ, സ്പോട്ട്‌ലൈറ്റുകൾ എന്നിവ കാണാം. യുട്യൂബ് വീഡിയോയിൽ കാണിച്ചിട്ടുള്ള ഈ താവളത്തിൽ നിരവധി മിസൈലുകൾ വിക്ഷേപണത്തിന് സജ്ജമാക്കുന്നതായി കാണിക്കുന്നുണ്ട്. ഒരു സംരക്ഷിത സ്ഥാനത്ത് നിന്ന് ശത്രുക്കൾക്ക് നേരെ മിസൈലുകൾ വേഗത്തിൽ തൊടുക്കാൻ സാധിക്കുന്നതാണ് ഈ താവളമെന്ന് വ്യക്തമാണ്.

ഇറാനിലെ വെളിപ്പെടുത്താത്ത സ്ഥലത്ത് നിന്ന് ചിത്രീകരിച്ച വിഡിയോ, രാജ്യത്തെ ഭൂഗർഭ മിസൈൽ സൈറ്റുകളിൽ ഒന്ന് മാത്രമാണ് കാണിക്കുന്നത്. അത്തരം താവളങ്ങൾ നേരത്തെയും ലോകം കണ്ടതാണ്. പഴയകാല വിഡിയോകളിൽ സാധാരണയായി ഭൂഗർഭ ഷാഫ്റ്റുകൾ നിരത്തിയ മിസൈലുകളുടെ നിരകളും മിസൈൽ വിക്ഷേപിക്കുന്ന ട്രക്കുകളുമാണ് കാണിക്കാറ്. എന്നാൽ, പുതിയ വിഡിയോയിലും ഇതൊക്കെ തന്നെയാണ് കാണിക്കുന്നത്.

എന്നാൽ, പുതിയ വിഡിയോയിൽ മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ പരിഷ്കരിച്ചതായി തോന്നുന്നുണ്ട്. വിഡിയോയിൽ അഞ്ച് ഇമാഡ് മിസൈലുകളാണ് കാണിക്കുന്നത്. ഇതെല്ലാം തൊടുക്കാൻ സജ്ജമാക്കി വെക്കുന്നതും കാണാം. ദ്രാവക ഇന്ധനം നിറച്ച മിസൈലുകളും ഉയർന്ന സ്ഫോടനാത്മകമായ പോർമുനകളും കൊണ്ടുപോകാൻ ട്രക്കുകൾക്ക് പകരം റെയിൽ സംവിധാനമാണ് ഭൂഗർഭ താവളത്തില്‍ ഉപയോഗിക്കുന്നത്.

iran-missile

ആന്റി ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ കൂടുതൽ മിസൈലുകൾ തൊടുക്കാൻ ഇത് വഴി അനുവദിക്കും. ഇമാഡ് മിസൈലുകളിലും ദ്രാവക ഇന്ധനമാണ്. വിക്ഷേപണത്തിന് മുൻപ് ഇന്ധനം നിറയ്ക്കണം. ഇത്തരമൊരു ഭൂഗർഭ താവളത്തിൽ നിന്ന് നിരവധി മിസൈലുകൾ ഇന്ധനം നിറയ്ക്കുകയും വിക്ഷേപിക്കുകയും ചെയ്യുന്നത് എളുപ്പമാണ്. എന്നാൽ, ഈ സംവിധാനത്തിന് ദോഷങ്ങളുമുണ്ട്. അബദ്ധത്തിൽ ഒരു മിസൈൽ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ താവളത്തിലെ മൊത്തം മിസൈലുകളും സ്ഫോടനത്തിൽ നശിക്കും.

English Summary: Iran Offers Glimpse of Rail-Based Multiple Launch System

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA