ADVERTISEMENT

ചൈനീസ് യുദ്ധവിമാനങ്ങൾക്ക് പുതിയ തരം മിസൈൽ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വിഡിയോ പുറത്തുവന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി‌എൽ‌എ) വ്യോമസേന പുറത്തുവിട്ട സമീപകാല വിഡിയോയിൽ ഇക്കാര്യം കാണിക്കുന്നുണ്ട്. അജ്ഞാത മിസൈൽ എന്ന് പറയുന്നത് പരിഷ്കരിച്ചെടുത്ത ആന്റി-റേഡിയേഷൻ മിസൈൽ ആകാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ നിഗമനം. അല്ലെങ്കിൽ പുതിയ ദീർഘദൂര എയർ-ടു-എയർ മിസൈൽ ആകാമിതെന്നും സൂചനയുണ്ട്.

 

ശത്രുക്കളെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കുന്ന വിമാനങ്ങളെ നശിപ്പിക്കുന്നതിനുള്ള പി‌എൽ‌എയുടെ കഴിവുകൾ ഗണ്യമായി വർധിപ്പിക്കുന്നുണ്ടെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. ഇതിന്റെ ഭാഗമായിരിക്കാം യുദ്ധവിമാനങ്ങളിലെ പുതിയ മിസൈലെന്നും സൂചനയുണ്ട്.

 

പൊതുജനങ്ങൾക്ക് മുൻപ് അറിയാത്ത ഒരു തരം മിസൈൽ വഹിക്കുന്ന ജെ -11 ബിഎസ് യുദ്ധവിമാനം വ്യോമസേനയുടെ വിഡിയോയിൽ കാണിക്കുന്നുണ്ട്. ഈ റിപ്പോർട്ട് ചൊവ്വാഴ്ച സീന വെയ്‌ബോയിലെ പി‌എൽ‌എ ഈസ്റ്റേൺ തിയറ്റർ കമാൻഡ് വീണ്ടും പോസ്റ്റുചെയ്‌തിരുന്നു. ഈ മിസൈൽ ഒരു പുതിയ ലോങ്-റേഞ്ച് എയർ-ടു-എയർ മിസൈലായിരിക്കാമെന്നും, മുന്നറിയിപ്പ് വിമാനങ്ങൾ, ഏരിയൽ ടാങ്കറുകൾ എന്നിവ പോലുള്ളവയെ വെടിവെയ്ക്കുന്നതിന് ഉപയോഗിക്കാനായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. യുഎസിന്റെ എജിഎം -88 ജിക്ക് സമാനമായ റേഡിയേഷൻ മിസൈൽ ആയിരിക്കാം ഇതെന്നും സൂചനയുണ്ട്.

 

വിഡിയോയുടെ സ്ക്രീൻഷോട്ട് വേണ്ടത്ര ഉയർന്ന നിലവാരമില്ലാത്തതിനാൽ മിസൈലിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയില്ലെന്ന് ഷാൻസി പ്രവിശ്യയിലെ സിയാൻ ആസ്ഥാനമായുള്ള പ്രതിരോധ മാസികയായ ഓർഡനൻസ് ഇൻഡസ്ട്രി സയൻസ് ടെക്നോളജി റിപ്പോർട്ടിൽ പറയുന്നുണ്ട്. ആന്റി റേഡിയേഷൻ മിസൈലാണ് ഇതെന്ന് യുഎസ് മാധ്യമമായ ദിഡ്രൈവ് ഡോട് കോം റിപ്പോർട്ട് ചെയ്തു.

 

English Summary: Air Force video reveals Chinese fighter jet’s mysterious new missile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com