ADVERTISEMENT

പാക്കിസ്ഥാന്റെ വ്യോമസേന ചിത്രം ചൈനയിൽ അവതരിപ്പിച്ചു. ചൈനീസ് ടെക്നോളജിയെയും മറ്റു നയതന്ത്രബന്ധങ്ങളെയും സുഖിപ്പിക്കുന്ന സിനിമയിൽ ഇന്ത്യയ്ക്കെതിരായ വ്യോമയുദ്ധമാണ് പാക്ക് സംവിധായകൻ പറയാതെ പറയുന്നത്. ചൈനയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത പാക്ക് വ്യോമസേനയുടെ ജെ‌എഫ് -17 യുദ്ധവിമാനം ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് -2000 നു നേരെ ഡോഗ്ഫൈറ്റ് നടത്തുന്ന ചിത്രമാണ് ബുധനാഴ്ച ബെയ്ജിംഗിൽ പ്രദർശിപ്പിച്ചത്.

 

ഏറെ കാലത്തിനു ശേഷം ചൈനയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ പാക്കിസ്ഥാൻ ചിത്രമാണ് പർവാസ് ഹായ് ജുനൂൺ (ദി സോറിങ് ആംബിഷൻ). 1951 മെയ് മാസത്തിൽ ചൈനയും പാക്കിസ്ഥാനും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ സിനിമയുടെ പ്രകാശനം.

 

ചൈനയും പാക്കിസ്ഥാനും തമ്മിൽ സംയുക്തമായി വികസിപ്പിച്ചെടുത്ത നാലാം തലമുറ യുദ്ധവിമാനമായ ജെഎഫ് -17 ഉം ഫ്രഞ്ച് നിർമിത മിറാഷ് -2000 ഉം തമ്മിൽ സിനിമയിൽ നടത്തിയ താരതമ്യം ചൈനീസ് മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1999 ലെ കാർഗിൽ യുദ്ധസമയത്ത് ഇന്ത്യൻ വ്യോമസേന മിറാഷ്–2000 വിന്യസിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു.

 

കിഴക്കൻ മേഖലയിൽ നിന്ന് പറന്നുയർന്ന മൂന്ന് മിറാഷ് -2000 വിമാനങ്ങളുമായി പാക്കിസ്ഥാൻ വ്യോമസേനയുടെ ഡോഗ്ഫൈറ്റാണ് സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നത്. പിന്നീട് സിനിമയിൽ പാക്ക് യുദ്ധവിമാനങ്ങൾ താലിബാനെതിരെ ആക്രമണം നടത്തുന്നതായും കാണിക്കുന്നുണ്ട്. സിനിമയുടെ ഹൈലൈറ്റുകളിലൊന്നിൽ ചൈനയും പാക്കിസ്ഥാനും സംയുക്തമായി വികസിപ്പിച്ചെടുത്ത നാലാം തലമുറ യുദ്ധവിമാനമായ ജെഎഫ് -17 തന്നെയാണ് എന്നാണ് ഗ്ലോബൽ ടൈംസിലെ സിനിമാ പ്രീമിയറിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.

 

അതേസമയം, ബോളിവുഡ് നിർമിത ഹിന്ദി സിനിമകൾക്ക് ചൈന-ഇന്ത്യ ബന്ധങ്ങൾ വഷളായിട്ടും ചൈനയിൽ പ്രേക്ഷകരുണ്ട്. ഉദാഹരണത്തിന് ആമിർ ഖാൻ നായകനായ ദംഗൽ 2017 ൽ ചൈനയിൽ അപ്രതീക്ഷിതമായി വിജയിച്ചത് 200 മില്യൺ ഡോളറിലധികം സമ്പാദിക്കുകയും ഇവിടെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇംഗ്ലിഷ് ഇതര സിനിമയായി മാറുകയും ചെയ്തിരുന്നു.

 

English Sumamry: Pakistan’s air force film, featuring a dogfight in ‘eastern sector’, premieres in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com