sections
MORE

ഇന്ത്യൻ സൈനികർക്കു നേരെ ചൈന ‘ലേസർ ആയുധങ്ങൾ’ പ്രയോഗിച്ചെന്ന് ചൈനീസ് വിദഗ്ധൻ

laser-weapon
SHARE

ലഡാക്കിലെ ഇന്ത്യൻ സൈനികർക്കെതിരെ ചൈനീസ് പി‌എൽ‌എ സൈനികർ ‘ലേസർ ആയുധങ്ങൾ’ പ്രയോഗിച്ചെന്ന് ചൈനീസ് വിദഗ്ധന്റെ വെളിപ്പെടുത്തൽ. നവംബർ 11 ന് സംപ്രേഷണം ചെയ്ത ടെലിവിഷൻ പ്രോഗ്രാമിലാണ് സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ഓഫ് ഡെപ്യൂട്ടി ഡീൻ ജിൻ കാൻറോങ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്. ലഡാക്കിലെ സംഘർഷങ്ങൾക്കിടെ ചൈനീസ് സൈനികർ ഇന്ത്യൻ സൈനികർക്കെതിരെ മാരകമായ ലേസർ ആയുധങ്ങൾ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

വിഡിയോ പുറത്തുവന്നതോടെ ട്വിറ്ററിലും വെയ്ബോയിലും നിരവധി പേർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൈനികർ ലഡാക്കിലെ ഉയർന്ന പ്രദേശങ്ങൾ പിടിച്ചെടുത്തപ്പോൾ പ്രതിരോധിക്കാനായി ചൈനീസ് സൈന്യം ‘ഉയർന്ന ഊർജ്ജമുള്ള, നൂതന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിച്ചു’ എന്നാണ് കാൻറോങ് അവകാശപ്പെടുന്നത്. എന്നാൽ, നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് സേന പരമ്പരാഗത ആയുധങ്ങൾ പ്രയോഗിച്ചു എന്നായിരുന്നു.

നമ്മുടെ സൈന്യം (ചൈനീസ് സൈന്യം) പർവതത്തിന്റെ അടിത്തട്ടിൽ നിന്ന് ഇന്ത്യൻ സൈനികർ സ്ഥാനം പിടിച്ചിരുന്ന പ്രദേശങ്ങളിലേക്ക് മൈക്രോവേവ് പുറപ്പെടുവിച്ച് വൻ ആക്രമണം നടത്തി. ഇത് ഇന്ത്യൻ സൈനികർ പിടിച്ചടക്കിയ സ്ഥാനങ്ങളിൽ നിന്ന് വേഗത്തിൽ പിന്മാറാൻ കാരണമായി എന്നും അദ്ദേഹം പ്രോഗ്രാമിൽ അവകാശപ്പെടുന്നു.

നിലവിൽ, ചൈനയുടെ വലിയ യുദ്ധക്കപ്പലുകളിൽ മൈക്രോവേവ് ആയുധങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ടൈപ്പ് 055ൽ പവർ മൈക്രോവേവ് (എച്ച്പിഎം) ആന്റി മിസൈൽ സംവിധാനമുണ്ട്. ഇത് മൈക്രോവേവ് ആയുധങ്ങളെ ക്ലോസ്-ഇൻ തോക്കുകളും വ്യോമ പ്രതിരോധ മിസൈലുകളും സംയോജിപ്പിച്ച് ഒരു സംയോജിത ആന്റി മിസൈൽ രൂപപ്പെടുത്തുന്നതാണ്.

ഇന്ത്യൻ സൈന്യത്തെ പിന്തിരിപ്പിക്കാൻ വേണ്ടി പി‌എൽ‌എ സേന മൈക്രോവേവ് ആയുധങ്ങൾ പ്രയോഗിച്ചതായി ഒന്നിലധികം ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിനു നേരെ ഇത്തരം ലേസർ ആയുധങ്ങൾ പിഎൽഎ ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും മാധ്യമ റിപ്പോർട്ടുകളിലുണ്ട്.

English Summary: ' Laser Weapons’ Against Indian Soldiers In Ladakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA