ADVERTISEMENT

പ്രതിരോധ രംഗത്ത് മറ്റൊരു വലിയ വിജയം കൂടി അമേരിക്കൻ നാവികസേന സ്വന്തമാക്കി. വിജയകരമായ പരീക്ഷണത്തിൽ യുദ്ധക്കപ്പലിൽ നിന്ന് തൊടുത്ത ഇന്റർസെപ്റ്റർ മിസൈൽ ഉപയോഗിച്ച് ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) തകർത്തതായി യുഎസ് മിസൈൽ പ്രതിരോധ ഏജൻസി അവകാശപ്പെട്ടു.

മാർഷൽ ദ്വീപുകളിലെ പരീക്ഷണ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ പസിഫിക് സമുദ്രത്തിൽ വിന്യസിച്ച യുഎസ് ഡിസ്ട്രോററിൽ നിന്നു കുതിച്ചുയർന്ന മിസൈൽ ഉയോഗിച്ച് ബഹിരാകാശത്ത് വെടിവച്ചു തന്നെ തകർക്കുകയായിരുന്നു.

യുദ്ധകപ്പലിൽ നിന്ന് ഇതാദ്യമായാണ് ഐസിബിഎം ടെസ്റ്റ് നടത്തുന്നത്. ഇതിനു മുൻപ് അലാസ്കയിലും കാലിഫോർണിയയിലും കരയിൽ നിന്നുള്ള ലോഞ്ചറുകൾ ഉപയോഗിച്ച് മാത്രമാണ് ഐസിബിഎം ഇന്റർസെപ്റ്റ് ടെസ്റ്റുകൾ നടത്തിയത്. യു‌എസ് മിസൈൽ ഡിഫൻസ് ഏജൻസിയും (എം‌ഡി‌എ) യു‌എസ് നേവി നാവികരെല്ലാം പരീക്ഷണത്തിൽ പങ്കെടുത്തു.

ഐസിബിഎം പസിഫിക് സമുദ്രത്തിനു മുകളിലൂടെ കുതിക്കുമ്പോൾ യുഎസ് നാവികസേന എസ്എം -3 ബ്ലോക്ക് IIA മിസൈൽ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇത് ഹവായിയെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണെന്ന് മിസൈൽ പ്രതിരോധ ഏജൻസി അറിയിച്ചു. ഇറാൻ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആണവ മിസൈൽ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള പദ്ധതികളുമാണിത്.

English Summary: US Navy Achieves New Milestone; Shoots Down Intercontinental Ballistic Missile (ICMB) Mid-Air

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT