ADVERTISEMENT

ഏഷ്യയിലെ അയൽ രാജ്യളോടുള്ള ചൈനയുടെ വർധിച്ചുവരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. ചൈനയ്ക്കെതിരെ പ്രതിരോധ നീക്കങ്ങളുമായി നിരവധി യൂറോപ്യൻ രാജ്യങ്ങളാണ് വരുന്നത്. യുകെ നാവികസേന അടുത്ത വർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വിമാനവാഹിനിക്കപ്പൽ ഗ്രൂപ്പിനെ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

 

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിലുള്ള ഫോൺ സംഭാഷണത്തിനു ശേഷമാണ് ഇന്തോ-പസഫിക്കിലേക്ക് വിമാനവാഹിനിക്കപ്പൽ അയയ്ക്കാൻ യുകെ തീരുമാനിച്ചതെന്നാണ് അറിയുന്നത്. 

 

മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ജർമിനിയും ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒരു യുദ്ധക്കപ്പൽ അയയ്ക്കുമെന്ന് അറിയിച്ചിരുന്നു. ക്വാഡ് രാജ്യങ്ങൾ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ കഴിഞ്ഞ മാസം ആദ്യമായി സംയുക്ത നാവികാഭ്യാസവും നടത്തിയിരുന്നു. ജർമനിയ്ക്കും ബ്രിട്ടനും പുറമെ നെതർലൻഡ്സ്, ഫ്രാൻസ് എന്നിവർക്കും ഇന്ത്യൻ മഹാസമുദ്രത്തിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ പദ്ധതിയുണ്ട്. ഇന്ത്യ, തായ്‌വാൻ ഉൾപ്പെടെയുള്ള മിക്ക അയൽരാജ്യങ്ങളുമായും ചൈന സംഘർഷത്തിലാണ്.

 

വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, പ്രതിരോധം, സുരക്ഷ, ആരോഗ്യം എന്നിവയിൽ ബ്രിട്ടനും ഇന്ത്യയും ഒരുമിച്ച് ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. യുകെ-ഇന്ത്യ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു വർഷമായിരിക്കും 2021 എന്ന് പ്രധാനമന്ത്രി ജോൺസൺ പറഞ്ഞു. അടുത്ത വർഷം എച്ച്‌എം‌എസ് ക്വീൻ എലിസബത്ത് കാരിയർ ഗ്രൂപ്പിനെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് വിന്യസിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

യുദ്ധക്കപ്പൽ വിന്യാസത്തെക്കുറിച്ചുള്ള ജർമൻ പ്രഖ്യാപനം വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ലയുടെ ബെർലിൻ സന്ദർശനത്തോടൊപ്പമായിരുന്നു.

 

English Summary: UK to deploy carrier group in Indian Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com