ADVERTISEMENT

ഇറാനു മുന്നറിയിപ്പ് സന്ദേശം നൽകാനായി ഇസ്രയേലും അമേരിക്കയും നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇസ്രയേലിന്റെ മുങ്ങിക്കപ്പൽ സൂയസ് കടന്നുവെന്നാണ് അറിയുന്നത്. ഇതോടൊപ്പം തന്നെ അമേരിക്കയുടെ യുദ്ധക്കപ്പലുകൾ പേർഷ്യൻ കടലിടുക്കിലും പ്രവേശിച്ചു. ഇറാനെതിരായ പുതിയ നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും സൂചനയുണ്ട്.

 

പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി ഡിസംബർ 21 ന് ആണവോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന യുഎസ് മുങ്ങിക്കപ്പലുകളും ഹോർമുസ് കടലിടുക്ക് വഴി പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിച്ചുവെന്ന് യുഎസ് നേവിയുടെ ട്വീറ്റുകളിൽ നിന്ന് വ്യക്തമാണ്. ഇതോടൊപ്പം തന്നെ ഇസ്രയേലി നാവികസേനയുടെ മുങ്ങിക്കപ്പൽ കഴിഞ്ഞയാഴ്ച സൂയസ് കനാൽ കടന്ന് ഇറാനെ ലക്ഷ്യമാക്കി നീങ്ങിയതായും കാൻ ന്യൂസ് തിങ്കളാഴ്ച രാത്രി റിപ്പോർട്ട് ചെയ്തു.

 

ഐ‌ഡി‌എഫ് നാവികസേനയുടെ മുങ്ങിക്കപ്പൽ സൗദി അറേബ്യയുടെ മറുവശത്ത് സ്ഥിതിചെയ്യുന്ന പേർഷ്യൻ ഗൾഫിനെ അഭിമുഖീകരിച്ചതായി അറബ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു. ഇറാനു മുന്നറിയിപ്പ് സന്ദേശം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഇസ്രയേൽ പ്രതിരോധ സേനയിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. ഇത്തരത്തിലുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുന്നില്ലെന്ന് ഐഡിഎഫ് അറിയിച്ചു. നേരത്തെ, ഡിസംബർ 21 ന് ഐ‌ഡി‌എഫ് ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊഹാവി ഇസ്രയേലിനെ ആക്രമിക്കുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണാത്മക നീക്കങ്ങൾക്കെതിരെ ജൂത രാഷ്ട്രം ശക്തമായി പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തിരുന്നു.

 

ഇസ്രയേലിന് സമാനമായ ഒരു നീക്കമാണ് യുഎസ് മുങ്ങിക്കപ്പലും തിങ്കളാഴ്ച നടത്തിയത്. ഗൈഡഡ്-മിസൈൽ മുങ്ങിക്കപ്പലായ യുഎസ്എസ് ജോർജിയ ഡിസംബർ 21 ന് ഹോർമുസ് കടലിടുക്ക് വഴി പേർഷ്യൻ ഗൾഫിലേക്ക് കടന്നതായി യുഎസ് നാവികസേന സ്ഥിരീകരിച്ചു. രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്കൊപ്പം ഗൈഡഡ്-മിസൈൽ ക്രൂയിസറുകളായ യുഎസ്എസ് പോർട്ട് റോയൽ (സിജി 73), യുഎസ്എസ് ഫിലിപ്പൈൻ സീ (സിജി 58) ) എന്നിവയും ഉണ്ട്. ഇതെല്ലാം ഇറാനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തന്നെയാണ്.

 

ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മേധാവി കാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ വാർഷികത്തോടടുത്ത് ഇറാൻ ആക്രമിച്ചേക്കാമെന്ന ഭീതി മുൻനിർത്തിയാണ് യുഎസ്, ഇസ്രയേൽ മുന്നൊരുക്കങ്ങളെന്നും നിരീക്ഷകർ പറയുന്നു. 2020 ജനുവരി 3 നാണ് അമേരിക്കൻ ഡ്രോൺ ഉപയോഗിച്ച് സുലൈമാനിയെ വധിച്ചത്.

 

English Summary: Israeli Submarine Reportedly Crossed Suez in 'Message' to Iran as US Warships Enter Persian Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT