ADVERTISEMENT

ഇറാന്റെ സൈനിക മേധാവികളിലൊരാളായിരുന്ന സുലൈമാനിയുടെ കൊലപാതകത്തിന്റെ ഒന്നാം വാർഷികത്തിൽ യുഎസ് സൈനിക താവളത്തിൽ ആക്രമണം നടത്തുന്ന സിമുലേഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. 2020 ജനുവരി 3 നാണ് ഇറാനിലെ മേജർ ജനറലായ കാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്. ഇത് ഭീകരപ്രവർത്തനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും ടെഹ്‌റാൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തു.

 

ഇതിനിടെയാണ് യുഎസ് സൈനിക താവളത്തിനെതിരെ ഇറാനിയൻ സൈന്യം നടത്തിയ ആക്രമണം കാണിക്കുന്ന ഒരു വിഡിയോ യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ എലൈറ്റ് കുഡ്‌സ് ഫോഴ്‌സിന്റെ തലവൻ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ ഒന്നാം വാർഷികത്തിന് ഒരു ദിവസം മുൻപാണ് വിഡിയോ പുറത്തുവന്നത്.

 

139 സെക്കൻഡ് ദൈർഘ്യമുള്ള, കംപ്യൂട്ടർ ഗ്രാഫിക്സിലൂടെ നിർമിച്ചെടുത്ത വിഡിയോ, ‘ദി ഗ്രേറ്റ് റിവഞ്ച്’ എന്ന് പേരിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ് താവളത്തിലെ അജ്ഞാത പ്രദേശത്ത് മിസൈൽ ആക്രമണം നടത്തുന്നതും വിഡിയോയിൽ കാണാം. പരിശീലിപ്പിച്ചെടുത്ത നിരവധി കഴുകൻമാർ യുഎസ് സൈനികരെ ആക്രമിക്കുന്നതായി കാണാം. ആക്രമണത്തിൽ മരിച്ചുപോയ അമേരിക്കൻ സൈനികൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോൺഗ്രസിൽ പ്രസംഗിക്കുമ്പോൾ തൊട്ടു മുൻപിലേക്ക് വീഴുന്നതോടെ വിഡിയോ അവസാനിക്കുന്നു.

 

സുലൈമാനിയുടെ കൊലപാതകം ഭീകരപ്രവർത്തനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചതോടെയാണ് വിഡിയോ പുറത്തുവിട്ടത്. കൊലപാതകത്തിന് ഉത്തരവാദികളായ ആളുകളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതുവരെ ടെഹ്‌റാൻ വിശ്രമിക്കില്ലെന്ന് ട്വീറ്റിൽ പറയുന്നുണ്ട്. ജനറലിനെ കൊന്ന ഡ്രോൺ ആക്രമണം രാജ്യാന്തര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

അതേസമയം, യുഎസ് സൈനിക ഉദ്യോഗസ്ഥനെയോ രാഷ്ട്രീയക്കാരനെയോ നേരിട്ട് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് ഇസ്‌ലാമിക് റിപ്പബ്ലിക് തടഞ്ഞു. പ്രസിഡന്റ് ട്രംപ് ഉത്തരവിട്ട ആക്രമണത്തോടെ ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള സംഘർഷം വർധിപ്പിക്കുകയാണ് ചെയ്തത്.

 

English Summary: Video of 'Simulated Iranian Attack' on US Base Emerges Amid 1st Anniversary of Soleimani's Killing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com