ADVERTISEMENT

ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) നാവികസേനയുടെ പുതിയ രഹസ്യ ഭൂഗർഭ മിസൈൽ താവളത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവിട്ടു. അമേരിക്ക, ഇസ്രയേൽ ശത്രുക്കളുടെ ഭീഷണിക്കിടെയാണ് ഇറാന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

 

പുതിയ താവളത്തിന്റെ ഫോട്ടോകളും വിഡിയോയും ഇറാനിയൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥർ മിസൈൽ താവളം സന്ദർശിക്കുന്നത് കാണാം. വിവിധ ക്ലാസുകളിലും ശ്രേണികളിലുമായി നിരവധി മിസൈലുകൾ കാണാം. മൊബൈൽ, ട്രക്ക് അധിഷ്ഠിത മിസൈൽ ലോഞ്ചറുകൾ, സപ്ലൈ വാഹനങ്ങൾ എന്നിവ വഴി രണ്ട് വഴികളിലൂടെ സഞ്ചരിക്കാൻ അനുവദിക്കുന്നത്ര നീളമുള്ള തുരങ്കങ്ങളാണ് ഫൂട്ടേജിൽ കാണിക്കുന്നത്.

 

മിസൈൽ താവളത്തിന്റെ വെളിപ്പെടുത്തൽ കൊണ്ട് ലക്ഷ്യമിടുന്നത് എന്താണെന്നോ ആർക്കെതിരെയാണ് ഈ നീക്കമെന്നോ ഐ‌ആർ‌ജി‌സി വക്താക്കൾ എവിടെയും പ്രതികരിച്ചിട്ടില്ല. അതേസമയം, അമേരിക്കൻ, ഇസ്രയേൽ പതാകകൾക്കിടയിലൂടെ ഉദ്യോഗസ്ഥർ നടക്കുന്നതായി വിഡിയോയിൽ കാണിക്കുന്നുണ്ട്.

 

ഇറാൻ നാവികസേനയുടെ മിസൈലുകൾ സൂക്ഷിക്കുന്ന നിരവധി താവളങ്ങളിലൊന്നാണ് ഇതെന്ന് പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനിടെ ഐ‌ആർ‌ജി‌സി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹൊസൈൻ സലാമി പറഞ്ഞു. ഇത് രാജ്യത്തിന്റെ പ്രതിരോധം വർധിപ്പിക്കാൻ സഹായിക്കുമെന്ന് സൂചിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

ഭൂമിക്കടിയിൽ സ്ഥാപിച്ചിരിക്കുന്ന മിസൈലുകൾക്ക് നൂറുകണക്കിന് കിലോമീറ്റർ പരിധിയിൽ ആക്രമിക്കാൻ ശേഷിയുളളതാണെന്ന് കമാൻഡർ കൂട്ടിച്ചേർത്തു. ഐ‌ആർ‌ജി‌സിയുടെ നാവിക താവളത്തിൽ കരയിൽ നിന്ന് കരയിലേക്ക്, വായുവിൽ നിന്ന് കടലിലേക്ക്, കടലിൽ നിന്ന് വായുവിലേക്ക് തൊടുക്കാൻ ശേഷിയുള്ള മിസൈലുകളുണ്ടെന്നും ഇതെല്ലാം ലോകത്തിലെ ഏറ്റവും മികച്ചവയാണെന്നെന്നും സലാമി പറഞ്ഞു.

 

പുതിയ താവളത്തിന്റെ സ്ഥാനം വെളിപ്പെടുത്തിയിട്ടില്ല. പേർഷ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലുമായി ഇറാന് 2,400 കിലോമീറ്ററിലധികം കടൽത്തീരമുണ്ട്. ലോകത്തിലെ എണ്ണയുടെ 20 ശതമാനവും ഓരോ ദിവസവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പ്രദേശമായ ഹോർമുസ് കടലിടുക്കും ഇതിൽ ഉൾപ്പെടുന്നു.

 

English Summary: Iran's Revolutionary Guards Unveil Underground Missile Base Near Persian Gulf Coast - Photos, Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT