ADVERTISEMENT

പാക്കിസ്ഥാനെ ആക്രമിക്കുന്നതിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാനാണ് അണ്വായുധശേഖരം വർധിപ്പിക്കുന്നതെന്ന് പാക് വിദേശകാര്യ വക്താക്കൾ ഇടക്കിടെ പറയാറുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരിക്കാം ഇപ്പോഴത്തെ അണ്വായുധ മിസൈല്‍ പരീക്ഷണവും എന്നാണ് കരുതുന്നത്. 2,750 കിലോമീറ്റർ പരിധിയിൽ വരെ ആക്രമിക്കാൻ കഴിയുന്ന, ആണവ ശേഷിയുള്ള, കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഷഹീൻ -3 മിസൈൽ വിക്ഷേപിച്ചത് ‘ആയുധവ്യവസ്ഥയുടെ വിവിധ രൂപകൽപ്പനയും സാങ്കേതിക പാരാമീറ്ററുകളും പുനർ‌നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാണ്,’ എന്ന് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗം - ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. മിസൈലിന്റെ വിജയകരമായ പരീക്ഷണത്തെ പ്രസിഡന്റ് ആരിഫ് ആൽവി, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഉന്നത ആർമി ജനറൽമാർ എന്നിവർ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അഭിനന്ദിച്ചു.

∙ പാക്കിസ്ഥാന്റെ ഏറ്റവും വലിയ മിസൈൽ ഷഹീൻ -3

പാക്കിസ്ഥാന്റെ ഏറ്റവും വലിയ ബാലസ്റ്റിക് മിസൈലാണ് ഷഹീൻ -3. 2750 കിലോമീറ്റർ ദൂരെ വരെ ചെന്നെത്താനാവുന്ന ബാലിസ്‌റ്റിക് മിസൈൽ ‘ഷഹീൻ -3 ’ 2015 ലും പാക്കിസ്‌ഥാൻ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽപരിധിയിൽ ഭൂരിപക്ഷം ഇന്ത്യൻ നഗരങ്ങളും വരുമെന്നാണ് റിപ്പോർട്ട്.

മീഡിയം റെയ്ഞ്ചിലുള്ള ബാലസ്റ്റിക് മിസൈലായ ഷഹീൻ പാക്കിസ്ഥാൻ സ്വന്തമായി വികസിപ്പിച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും ചൈനയുടെ സാങ്കേതിക സഹായം ഇതിനുപിന്നിലുണ്ടെന്നത് വ്യക്തമാണ്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ബാലസ്റ്റിക് മിസൈലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഷഹീനേക്കാൾ മികച്ച മിസൈലുകൾ ചൈനയുടെ പക്കൽ നിന്ന് പാക്കിസഥാൻ വാങ്ങിയിട്ടുണ്ടെന്നതും രഹസ്യമാണ്.

എന്നാൽ ഷഹീൻ പോലുള്ള മിസൈലുകളെ നേരിടാൻ തന്ത്രപ്രധാന മേഖലകളിലെല്ലാം ഇന്ത്യ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ റഡാർ സംവിധാനത്തെ മറിക്കടക്കാനുള്ള ശേഷിയൊന്നും ഷഹീൻ 3നു ഇല്ല. എന്നാൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ ബാലസ്റ്റിക് മിസൈലിനു 2750 കിലോമീറ്ററാണ് പരിധിയെങ്കിൽ ഇന്ത്യയുടെ അഗ്നി രണ്ടിന്റെ ദൂരപരിധി 2000 മുതൽ 3000 കിലോമീറ്റർ വരെയാണ്.

English Summary: Pak test-fires nuclear-capable surface-to-surface ballistic missile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT