ADVERTISEMENT

ഇന്ത്യന്‍ വ്യേമസേനയ്ക്ക് 83 തേജസ് പോർവിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സുമായി കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടു. ബെംഗളൂരുവിലെ എയറോ ഇന്ത്യ 2021 ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് 83 തേജസ് എംകെ1എ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ 48,000 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചത്. തദ്ദേശീയ മിലിട്ടറി ഏവിയേഷന്‍ മേഖലയിലെ ഏറ്റവും വലിയ ഇടപാടാണിത്. 

 

83 മാര്‍ക്ക്-1എ തേജസ് (ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്) യുദ്ധവിമാനങ്ങള്‍ കൂടി എത്തുന്നത് വ്യോമസേനയ്ക്കു കരുത്താകും.  അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുള്ള തേജസ് പോര്‍വിമാനങ്ങള്‍ വരുംവര്‍ഷങ്ങളില്‍ വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്തിന്റെ ഗതി നിര്‍ണയിക്കുന്ന കരാറാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

തദ്ദേശീയമായി നിര്‍മിക്കുന്ന നാലാം തലമുറ ലൈറ്റ് കോംപാക്ട് പോര്‍വിമാനമായ തേജസ് എംകെ-1എയില്‍ ആക്ടീവ് ഇലക്‌ട്രോണിക്കലി സ്‌കാന്‍ഡ് അറെ (എഇഎസ്എ) റഡാര്‍, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ (ഇഡബ്ല്യു) സ്യൂട്ട്, എയര്‍-ടു-എയര്‍ റീഫ്യൂവലിങ് (എഎര്‍) എന്നിവ സജ്ജമാക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി എച്ച്എഎല്‍ സമയബന്ധിതമായി പോര്‍വിമാനങ്ങള്‍ ലഭ്യമാക്കും.

 

തദ്ദേശീയമായി നിര്‍മിച്ച തേജസ് പോര്‍വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രൻ കഴിഞ്ഞ വര്‍ഷം മേയില്‍ വ്യോമസേനയുടെ ഭാഗമായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനു സമീപം സുളുരിലെ നമ്പര്‍ 18 സ്‌ക്വാഡ്രൻ - 'ദ ഫ്‌ളൈയിങ് ബുള്ളറ്റി'ലാണ് ഈ പോര്‍വിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.

 

തേജസ് വിമാനങ്ങളിൽ 73 എണ്ണം മാർക്ക് 1 എ വിഭാഗത്തിൽപ്പെട്ടവയാണ്. ബാക്കി പത്തെണ്ണം ഇതേ വിഭാഗത്തിലുള്ള പരിശീലന വിമാനങ്ങളും. അത്യാധുനിക റഡാറുകൾ, മിസൈലുകൾ, ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം എന്നിവ സജ്ജമാക്കിയ വിമാനങ്ങൾ ഇന്ത്യയുടെ ആകാശക്കരുത്തിനു മൂർച്ച നൽകും.

 

English Summary: At Aero India Show, Govt Inks Biggest 'Make-In-India' Defence Deal for 83 Tejas LCA Jets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com