sections
MORE

ഇറാന്റെ ഭീമൻ റോക്കറ്റ് ആണവ മിസൈലായി മാറ്റാമെന്ന് വിദഗ്ധർ, ശത്രുക്കൾക്ക് ആശങ്ക!

iran-rocket
SHARE

ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാവുന്ന റോക്കറ്റിന്റെ പരീക്ഷണം പൂർത്തിയാക്കിയതായി ഇറാൻ അറിയിച്ചു. തിങ്കളാഴ്ച നടന്ന വിക്ഷേപണം വിജയകരമായിരുന്നു എന്ന് പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. ശത്രുക്കൾക്ക് ഏറെ ഭീഷണിയാകുന്ന നേട്ടമാണ് ഇറാൻ കൈവരിച്ചിരിക്കുന്നത്. എന്നാൽ, സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് റോക്കറ്റും ഉപഗ്രഹങ്ങളും വിക്ഷേപിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. 

എന്നാൽ, മിസൈൽ വികസനത്തിന് ആവശ്യമായി സൈനിക ആപ്ലിക്കേഷനുകളും ഈ റോക്കറ്റിൽ ഉണ്ടെന്നാണ് പശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നത്. ഈ റോക്കറ്റ് വേണമെങ്കിൽ ആണവ മിസൈലായി മാറ്റാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നുണ്ട്. അതായത് ബഹിരാകാശത്ത് വരെ എത്താൻ സാധിക്കുന്ന വലിയ റോക്കറ്റ് ഇറാന്റെ കൈവശമുണ്ട്. ഇത് ഇസ്രയേലിനും അമേരിക്കയ്ക്കും എന്നും ഭീഷണി തന്നെയാണ്.

ഏറ്റവും ശക്തമായ റോക്കറ്റ് എൻജിൻ നേടാൻ ഈ പരീക്ഷണം സഹായിച്ചതായി ടെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ വക്താവ് അഹ്മദ് ഹൊസൈനി മാധ്യമങ്ങളോട് പറഞ്ഞു. 84 അടി ഉയരമുള്ള റോക്കറ്റിന് മൂന്ന് ഘട്ടങ്ങളുണ്ട്. ആദ്യ, രണ്ടാം ഘട്ടങ്ങളിൽ ഖര-ഇന്ധന എൻജിൻ, മൂന്നാം ഘട്ടത്തിൽ ലിക്വിഡ്-ഫ്യൂവൽ എൻജിൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇറാനിയൻ സർക്കാർ പറയുന്നതനുസരിച്ച് റോക്കറ്റിന് 226 കിലോഗ്രാം പേലോഡ് 500 കിലോമീറ്റർ വരെ ഉയരത്തിൽ എത്തിക്കാൻ കഴിയും എന്നാണ്.

താഴ്ന്ന ഭ്രമണപഥത്തിൽ ഒരു ഉപഗ്രഹം സ്ഥാപിക്കാൻ ഇത് പര്യാപ്തമാണ്. ഇറാനെ സംബന്ധിച്ചിടത്തോളം, ബഹിരാകാശ പദ്ധതിക്കും ഭാവിയിൽ ന്യൂക്ലിയർ മിസൈലുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിനും ഒരു വലിയ ചുവടുവെപ്പാണിത്. രാജ്യത്തെ മധ്യ സെംനാൻ പ്രവിഷ്യയിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. 

എന്നാൽ, ഈ റോക്കറ്റ് എൻജിൻ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ, അണ്വായുധ മിസൈലുകൾ വിക്ഷേപിക്കാനും ഉപയോഗിക്കുന്നുണ്ടെന്ന് അമേരിക്കയും ഇസ്രയേലും ആരോപിക്കുന്നു. ആരോപണം ഇറാൻ നിഷേധിച്ചു. നേരത്തെ നടത്തിയ രണ്ട് റോക്കറ്റ് വിക്ഷേപണങ്ങളും പരാജയപ്പെട്ടിരുന്നു. ശേഷം കഴിഞ്ഞ ഏപ്രിലിൽ രാജ്യത്തെ ആദ്യ സൈനിക രഹസ്യാന്വേഷണ ഉപഗ്രഹം നൂർ വിജയകരമായി വിക്ഷേപിച്ചിരുന്നു.

കയ്യിലുള്ള റോക്കറ്റ് ടെക്നോളജി ഉപയോഗിച്ച് ഇറാന് ഇപ്പോൾ ബഹിരാകാശ, ആണവായുധ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. നാസി ജർമനിയുടെ വി -2, ബഹിരാകാശ വിക്ഷേപണ റോക്കറ്റ് ആദ്യത്തെ വലിയ, മുൻനിര ബാലിസ്റ്റിക് മിസൈലിന്റെ പതിപ്പായിരുന്നുവെന്ന് ഓർക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.

ഈ റോക്കറ്റിന് ഉയരത്തേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഒരു ടൺ പോർമുന 3,100 മൈൽ വരെ വഹിക്കാൻ കഴിയും. ആയുധധാരിയായ റോക്കറ്റിന് ചൈനയെയും ബ്രിട്ടനെയും വരെ ലക്ഷ്യമിടാൻ കഴിയുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

English Summary: Iran’s New Space Rocket Could Double As A Nuclear Missile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA