ADVERTISEMENT

എയ്‌റോ ഇന്ത്യ 2021 ൽ പങ്കെടുക്കാനായി അമേരിക്കൻ വ്യോമസേനയുടെ ബോംബർ നിർത്താതെ പറന്നത് 26 മണിക്കൂറാണ്. ഇത് പ്രതിരോധ ചരിത്രത്തിൽ തന്നെ തന്നെ ആദ്യ സംഭവമാണ്. യുഎസ് എയർഫോഴ്‌സിന്റെ ഹെവി ബോംബർ ബി -1 ബി ലാൻസർ അമേരിക്കൻ താവളത്തിൽ നിന്ന് ബെംഗളൂരുവിലെ യെലഹങ്കയിലെത്താൻ ഭൂമിയുടെ പകുതിയോളം ദൂരം സഞ്ചരിച്ചു എന്നാണ് കണക്കാക്കുന്നത്. 

26 മണിക്കൂർ തുടർച്ചയായി പറക്കാൻ നാല് തവണ മുകളിൽവച്ചു തന്നെ ഇന്ധനം നിറയ്ക്കേണ്ടി വന്നു. ഇതിനു മുൻപ് 1945 ഒക്ടോബറിലാണ് അവസാനമായി ഒരു യുഎസ് ബോംബർ ഇന്ത്യയിൽ വന്നിറങ്ങിയത്. ഇത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു. നാല് തവണ ഇന്ധനം നിറച്ചു ഇവിടെ എത്താൻ 26 മണിക്കൂറോളം സമയമെടുത്തുവെന്ന് യുഎസ്എഎഫ് പൈലറ്റ് ലഫ്റ്റനന്റ് കേണൽ മൈക്കൽ ഫെസ്‌ലർ തന്റെ അനുഭവം പങ്കുവെച്ചു.

എന്നാൽ, യു‌എസ്‌– ഇന്ത്യൻ വ്യോമസേനകൾ സംയുക്ത അഭ്യാസങ്ങൾ നടത്തിയെങ്കിലും ബോംബർ സേന വലിയതോതിൽ അതിന്റെ ഭാഗമല്ലായിരുന്നു. എയ്‌റോ ഇന്ത്യയിലെ ബി 1 ബി സാന്നിധ്യം സഹകരണവും ഇന്ത്യൻ വ്യോമസേനയുമായുള്ള ഞങ്ങളുടെ സമ്പർക്കവും വിശാലമാക്കുകയായിരുന്നു, കൂടാതെ ഇന്ത്യയെയും ഇന്തോ-പസിഫിക് മേഖലയിലെ ഞങ്ങളുടെ പങ്കാളിത്തത്തെയും പിന്തുണയ്ക്കാൻ യു‌എസ്‌‌എഫിന് എന്തൊക്കെ ചെയ്യാനാകുമെന്ന് കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും വ്യോമസേനാ വക്താവ് പറഞ്ഞു.

ഷോയ്ക്കിടെ ബോംബറിനൊപ്പം ഇന്ത്യയുടെ സ്വന്തം പോർവിമാനം തേജസും പറന്നു. ബോംബറിനൊപ്പം പറന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ‌സി‌എ) പൈലറ്റുമാരെ ഫെസ്‌ലർ പ്രശംസിച്ചു. തേജസ് പൈലറ്റുമാരിൽ എനിക്ക് ശരിക്കും മതിപ്പുണ്ട്, അവരുടെ നേതൃത്വം, പ്രൊഫഷണലിസം, നൈപുണ്യം എന്നിവ അതിശയകരമാണെന്ന് യുഎസ് വ്യോമസേനാ വക്താവ് ഫെസ്‌ലർ പറഞ്ഞു.

English Summary: US to Yelahanka: Bomber flew 26 hrs non-stop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com