ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ വ്യോമപ്രതിരോധ സംവിധാനമെന്ന് റഷ്യ അവകാശപ്പെടുന്ന എസ്–400 മിസൈൽ സിസ്റ്റം അപടത്തിൽപെട്ടു. അപകടത്തിൽ നാലോളം വാഹനങ്ങളാണ് തകർന്നത്. റഷ്യൻ സൈന്യത്തിന്റെ സെമിനൽ എയർ-ഡിഫൻസ് സിസ്റ്റമായ എസ് -400 ട്രയംഫ് മിസൈൽ സംവിധാനങ്ങൾ വഹിക്കുന്ന വാഹനം മോസ്കോയ്ക്ക് പുറത്തുള്ള മൊഹൈസ്‌കോയ് ഹൈവേയിലാണ് അപകടത്തിൽ പെട്ടത്.

 

സമൂഹമാധ്യമത്തിൽ ഷെയർ ചെയ്ത ഫൂട്ടേജിൽ എസ്–400 ഉൾപ്പടെ അഞ്ച് വാഹനങ്ങളാണ് അപടത്തിൽപെട്ടിരിക്കുന്നത്. ഒരു കമാസ് ട്രക്ക്, രണ്ട് പാസഞ്ചർ കാറുകൾ, ഒരു സൈനിക ട്രാഫിക് പൊലീസ് മിനിബസ്, എസ് -400 ട്രയംഫ് ലോഞ്ചിങ് വാഹനം എന്നിവയെല്ലാം ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നു.

 

പിന്നാലെ വന്ന മറ്റ് അഞ്ച് എസ്–400 വാഹനങ്ങൾ സുരക്ഷിതമായ അകലത്തിൽ നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. റഷ്യയ്ക്ക് പുറമെ മറ്റു ചില രാജ്യങ്ങളും എസ്–400 ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയും എസ്–400 ഓർഡർ നൽകിയിട്ടുണ്ട്.

 

English Summary: S-400 Missile System Caught in Traffic Accident Outside Moscow - Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com