ADVERTISEMENT

ഇസ്രയേലിന്റെ ചരക്കുകപ്പലിനു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ഒമാൻ ഉൾക്കടലിലെ സംഭവത്തിനു തൊട്ടുപിന്നാലെയാണ് മറ്റൊരു ഇസ്രയേലി കപ്പലിനു നേരെയും ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ഇറാൻ ആയിരിക്കാമെന്ന് ഇസ്രയേൽ ആരോപിച്ചെങ്കിലും ടെഹ്‌റാൻ ആരോപണം ശക്തമായി നിഷേധിച്ചു.

 

ടാൻസാനിയയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ അറബിക്കടലിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇസ്രയേലിലെ എക്സ് ടി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് ഇറാന്റെ മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. ചാനൽ 12 ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആക്രമണത്തെക്കുറിച്ച് കപ്പലിന്റെ ഉടമയെ അറിയിച്ചിട്ടുണ്ടെന്നും കപ്പൽ ഇന്ത്യയിലെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുമെന്നും അവിടെ വെച്ച് അറ്റകുറ്റപ്പണികൾ നടത്തുമെന്നുമാണ് റിപ്പോർട്ട്.

 

എന്നാൽ, മിസൈൽ തകർത്തതായി കരുതപ്പെടുന്ന കപ്പലിന്റെ പേര് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് ഇസ്രയേൽ സൈന്യം അന്വേഷിക്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കപ്പലിനു നേരെയുള്ള ആക്രമണത്തെക്കുറിച്ചു പരിശോധിക്കുകയാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

 

English Summary: Israeli Cargo Ship Damaged by Iranian Missile in Arabian Sea, Israel's Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT