ADVERTISEMENT

ചൈനീസ് നാവികസേന ഇതുവരെ നീറ്റിലിറക്കിയതിനേക്കാൾ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ് ഷാങ്ഹായിൽ നിർമിക്കുന്നതെന്ന് റിപ്പോർട്ട്. ഇപ്പോൾ സർവീസിലുള്ള മറ്റു രണ്ടു കപ്പലുകളേക്കാൾ വലുതാണ് ഇതെന്നും സാറ്റലൈറ്റ് ചിത്രങ്ങൾ പറയുന്നു. ഈ കപ്പലിന് ഭാരം കൂടിയ വിമാനങ്ങൾ വഹിക്കാനും കഴിയും. ഇതോടെ നാവിക ശക്തിയിൽ ചൈന അമേരിക്കയെ ബഹുദൂരം പിന്നിലാക്കുമെന്നും വിദഗ്ധർ പ്രവചിക്കുന്നു.

 

ടൈപ്പ് -003 എന്ന് പേരിട്ടിരിക്കുന്ന ചൈനീസ് വിമാനവാഹിനി കപ്പലിന് യു‌എസ് നേവിയുടെ സൂപ്പർ കാരിയറുകളുടെ വലുപ്പത്തിന് സമാനമാണെന്നും റിപ്പോർട്ടുകളുണ്ട്. ഫ്ലൈറ്റ് ഡെക്ക് വളരെ വലുതായിരിക്കും, പക്ഷേ ഇത് നിർമിച്ചുകഴിഞ്ഞാൽ മാത്രമേ കൃത്യമായ അളവുകൾ ലഭിക്കൂ. എന്നാലും നിലവിലെ അളവുകൾ അടിസ്ഥാനമാക്കിയാൽ പുതിയ കപ്പൽ അമേരിക്കൻ വിമാനവാഹിനി കപ്പലുകളുടെ വലുപ്പത്തിന് സമാനമാണെന്ന് പറയാൻ കഴിയും.

 

സാറ്റലൈറ്റ് ചിത്രം പറയുന്നത് പ്രകാരം കപ്പലിന്റെ മൊത്തം നീളം ഏകദേശം 300 മീറ്റർ (985 അടി) ആണ്. ഇത് ഫോർഡ് ക്ലാസിന്റെ 317 മീറ്ററിനേക്കാൾ (1,040 അടി) അൽപം കുറവാണ്. പക്ഷേ മുൻപത്തെ ചൈനീസ് കപ്പലുകളേക്കാൾ നീളമുണ്ട്. ചൈനയിലെ ടൈപ്പ് -001 ലിയോണിങ്, ടൈപ്പ് -002 ഷാൻ‌ഡോങ് കപ്പലുകൾക്ക് 270 മീറ്റർ (885 അടി) നീളമുണ്ട്.

 

യുഎസിന്റെ ഫോർഡ് ക്ലാസുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പ്രധാന വ്യത്യാസം ചൈനീസ് ടൈപ്പ് -003 ൽ ന്യൂക്ലിയർ പ്രൊപ്പൽഷൻ ഉപയോഗിച്ചേക്കില്ല എന്നതാണ്. എന്നാൽ ലിയോണിങ്ങിലും ഷാൻ‌ഡോങ്ങിലും ഉപയോഗിച്ചിരിക്കുന്ന സോവിയറ്റ് കാലഘട്ടത്തിലെ നീരാവി ടർബൈനുകളേക്കാൾ ആധുനികമായ ഒരു പ്രൊപ്പൽ‌ഷൻ സംവിധാനം മൂന്നാമത്തെ കപ്പലിൽ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. ഇന്റഗ്രേറ്റഡ് ഇലക്ട്രിക് പ്രൊപ്പൽ‌ഷൻ എന്നറിയപ്പെടുന്ന നൂതന സംവിധാനം ഇതിൽ ഉപയോഗിക്കുമോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. ന്യൂക്ലിയർ പ്രൊപ്പൽഷന്റെ അഭാവം അതിന്റെ പ്രവർത്തന പരിധി പരിമിതപ്പെടുത്തുമെന്നാണ് മറ്റൊരു റിപ്പോർട്ട്.

 

English Summary: Satellite Photos Show China’s Forthcoming Type 003 Carrier Comparable in Size to USS Ford

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT