ADVERTISEMENT

ഇസ്രയേൽ – പലസ്തീൻ സംഘർഷം തുടരുകയാണ്. ഇരുഭാഗത്തു നിന്നും മിസൈലാക്രമണങ്ങൾ നടക്കുന്നുണ്ട്. ഗാസ മുനമ്പിൽ നിന്ന് 600 ലധികം മിസൈലുകൾ രാജ്യത്തേക്ക് വിക്ഷേപിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇരുന്നൂറോളം മിസൈലുകൾ മുകളിൽ വച്ച് തന്നെ തകർത്തെന്നും ഇസ്രയേൽ സേന അവകാശപ്പെട്ടു. 

 

ഇതിനു മറുപടിയായി ഇസ്രയേൽ ഗാസയ്‌ക്കെതിരെയും ആക്രമണങ്ങൾ നടത്തി. സായുധ പലസ്തീൻ ഗ്രൂപ്പുകൾ ബുധനാഴ്ച പുലർച്ചെ ഇസ്രയേലിനു നേരെ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. അഷ്‌കെലോൺ, മോദിൻ, ടെൽ അവീവ് എന്നീ നഗരങ്ങളെ ലക്ഷ്യമാക്കിയായിരുന്നു റോക്കറ്റ് ആക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

റോക്കറ്റ് ആക്രമണത്തിനിടെ ടെൽ അവീവിനടുത്ത് വൻ സ്ഫോടനം ഉണ്ടായതായി ഐഡിഎഫ് അറിയിച്ചു. എന്നാൽ, സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സമൂഹ മാധ്യമങ്ങളിൽ പങ്കിട്ട ഒന്നിലധികം വിഡിയോകളിൽ ഇസ്രയേലി വ്യോമ പ്രതിരോധ സംവിധാനം മിസൈലുകൾ തകർക്കുന്നത് കാണാം. അയൺ ഡോം സംവിധാനം നഗരത്തിനു മുകളിലൂടെ കുതിക്കുന്ന മിസൈലുകളെ തകർക്കുന്നതും കാണാം. പശ്ചാത്തലത്തിൽ വ്യോമാക്രമണ സൈറനുകൾ മുഴങ്ങുന്നുണ്ട്.

 

ഗാസ സിറ്റിയിലെ ഒൻപത് നില കെട്ടിടം ഇസ്രയേൽ തകർത്തുവെന്ന വാർത്ത വന്നതിനു തൊട്ടുപിന്നാലെയാണ് മിസൈലുകൾ കുതിച്ചെത്തിയത്. ആക്രമണത്തിൽ ഇരുഭാഗത്തും വ്യാപകമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

 

English Summary: Video- Israeli iron dome strikes down dozens of rockets in sky over Tel Aviv

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com