ADVERTISEMENT

പ്രമുഖ ആയുധ നിർമാതാക്കളിലൊരാളായ ഇസ്രയേൽ കമ്പനി റഫേൽ പുതിയ സീ ബ്രേക്കർ ക്രൂസ് മിസൈലിന്റെ പ്രവർത്തനത്തിന്റെ ആനിമേറ്റഡ് വിഡിയോ അവതരിപ്പിച്ചു. റഷ്യയുടെ യുദ്ധക്കപ്പൽ തകർക്കുന്നതാണ് വിഡിയോയിലുള്ളത്. കമ്പനിയുടെ വെബ്സൈറ്റിലും യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ മിസൈലിന്റെ പ്രവർത്തനം കൃത്യമായി വിശദീകരിക്കുന്നുണ്ട്.

 

സീ ബ്രേക്കർ എന്നാൽ സ്വയം നിയന്ത്രിക്കാൻ ശേഷിയുള്ള, കൃത്യതയോടെ കുതിക്കുന്ന മിസൈൽ സംവിധാനമാണ്. ഇതുപയോഗിച്ച് വിവിധ സമുദ്ര-കര ലക്ഷ്യങ്ങൾക്കെതിരെ അതിവേഗം, കാര്യമായി തന്നെ ആക്രമണം നടത്താൻ സാധിക്കും. 186 മൈൽ വരെ അകലെയുള്ള ലക്ഷ്യങ്ങൾ നശിപ്പിക്കാൻ മിസൈലിന് കഴിവുണ്ടെന്ന് കമ്പനി അറിയിച്ചു.

 

റഫേൽ വെബ്‌സൈറ്റിലെ ഒരു ആനിമേറ്റഡ് വിഡിയോയിൽ 962 നമ്പറുള്ള കപ്പൽ തകർക്കുന്നതായി കാണിക്കുന്നുണ്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഇത് റഷ്യയുടെ മിസൈൽ കോർവെറ്റ് ആർ -71 ഷൂയ ആണ്. ഈ കപ്പൽ 1983 ലാണ് നീറ്റിലിറക്കിയത്. റഷ്യയുടെ കരിങ്കടൽ നാവികസേനയുടെ ഭാഗമാണ് ഈ കപ്പൽ.

 

വിവരങ്ങൾക്ക് കടപ്പാട്: സ്പുട്നിക് ന്യൂസ്

 

English Summary: Israeli Firm Releases Animated Promo Video of New Missile Hitting Russian Ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT