ചൈനയെ നിലയ്ക്കുനിർത്താൻ ‘മലബാർ–21’, വൻ യുദ്ധക്കപ്പലുകൾ, ഇന്ത്യയ്ക്കൊപ്പം അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ

malabar-naval-drills
SHARE

ഇന്ത്യൻ മഹാസമുദ്രത്തിലും ദക്ഷിണ ചൈന കടലിലും ഭീഷണി തുടരുന്ന ചൈനീസ് സേനകൾക്ക് മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ചേർന്ന് കൂടുതൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി വർഷവും നടക്കുന്ന മലബാർ നാവികാഭ്യാസത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 12 ന് തുടങ്ങിയ സൈനികാഭ്യാസം 15 വരെ തുടരും. അമേരിക്കയുടെയും ജപ്പാന്റെയും ഓസ്ട്രേലിയയുടെയും അത്യാധുനിക യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ഇന്ത്യയ്ക്കൊപ്പം നാവികാഭ്യസത്തിൽ പങ്കെടുക്കുന്നുണ്ട്.

നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തിൽ വിമാനവാഹിനിക്കപ്പലായ അമേരിക്കയുടെ ആണവായുധ ശേഷിയുള്ള യു‌എസ്‌എസ് കാൾ വിൻസനും പങ്കെടുക്കുന്നുണ്ട്. ശത്രുക്കൾക്ക് നേരെ ഏത് ആകസ്മിക സാഹചര്യത്തിലും ഒരുമിച്ച് ആക്രമിക്കാൻ രാജ്യങ്ങൾക്ക് തന്ത്രങ്ങളും ആസൂത്രണങ്ങളും പങ്കുവയ്ക്കാനുള്ള അവസരമാണ് ഈ നാവികാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.

നാവികാഭ്യാസത്തിന്റെ ആദ്യ ഭാഗം ഓഗസ്റ്റ് അവസാനത്തോടെ ഫിലിപ്പൈൻ കടലിൽ നടന്നിരുന്നു. രണ്ടാമത്തേത് തിങ്കളാഴ്ചയാണ് ആരംഭിച്ചത്. നാവികാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം ചൈനയെ നിലയ്ക്കുനിർത്തൽ കൂടിയാണ്. ഈ മേഖലയിലെ ചൈനയുടെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക സ്വാധീനത്തെ പ്രതിരോധിക്കാനുള്ള ഒരു മാർഗവുമാണിത്.

മുങ്ങിക്കപ്പലുകളെ നേരിടാനുള്ള പരിശീലനം, ക്രോസ്-ഡെക്ക് ഹെലികോപ്റ്റർ ദൗത്യങ്ങൾ, ഉപരിതല ഗണ്ണറി ഡ്രിൽ, മറ്റു ചില നാവികാഭ്യാസങ്ങളുമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. അമേരിക്കയുടെ കാൾ വിൻസൺ സ്ട്രൈക്ക് ഗ്രൂപ്പിൽ നിരവധി യുദ്ധക്കപ്പലുകളും ഉൾപ്പെടുന്നു. ഗൈഡഡ്-മിസൈൽ ക്രൂയിസർ യുഎസ്എസ് ലേക് ചാംപ്ലെയിൻ, ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് സ്റ്റോക്ക്ഡെയ്ൽ, കാരിയർ എയർ വിങ് 2, പി-8എ പോസിഡോൺ മാരിടൈം പട്രോളിങ് വിമാനം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.

ഇന്ത്യൻ നാവികസേനയുടെ ഭാഗത്തു നിന്നുള്ളത് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് രൺവിജയ്, മൾട്ടിറോൾ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് സത്പുര, പി -8 ഐ മാരിടൈം പട്രോളിങ് വിമാനം എന്നിവയാണ്. ജപ്പാന്റെ ഹെലികോപ്റ്റർ കാരിയറായ ജെഎസ് കഗ, ഡിസ്ട്രോയർ ജെഎസ് മുരസമേ എന്നിവയും പങ്കെടുക്കുന്നുണ്ട്.

എച്ച്എംഎഎസ് ബല്ലാരറ്റ്, എച്ച്എംഎഎസ് സിറിയസ് എന്നീ ടാങ്കറുകളുമായാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്.

English Summary: Quad nations join for second phase of Malabar naval exercise off India’s coast

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA