ADVERTISEMENT

ഇസ്രയേൽ–യുഎസ്–ഇറാൻ സംഘർഷം തുടരുകയാണ്. ഇറാനെ ആക്രമിക്കാൻ ഇസ്രയേലും യുഎസും പദ്ധതിയിടുന്നുണ്ടെന്നും ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും അറിയിച്ചു കഴിഞ്ഞു. ഇതിനിടെ ആക്രമണം നടന്നാൽ ആ നിമിഷം ഇസ്രയേലിന്റെ ഏതെല്ലാം പ്രദേശങ്ങളിൽ പ്രത്യാക്രമണം നടത്തണമെന്നത് സംബന്ധിച്ചും ഇറാൻ ആസൂത്രണം നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്.

 

'ഒരു തെറ്റായ നീക്കം' എന്ന തലക്കെട്ടിൽ ഇറാനിലെ പ്രമുഖ പത്രമായ ടെഹ്‌റാൻ ടൈംസ് ഇസ്രയേലിൽ ആക്രമണം നടത്താനിരിക്കുന്ന സ്ഥലങ്ങളുടെ കൃത്യമായ മാപ്പിങ് പുറത്തുവിട്ടിട്ടുണ്ട്. മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ടുള്ള ഒരു മാപ്പിങ് ആണ് പത്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ മാപ്പിൽ ലെബനീസ് പ്രദേശവും വെസ്റ്റ് ബാങ്കിലെ പലസ്തീൻ നഗരങ്ങളും കാണാം. 

ടെഹ്‌റാൻ ടൈംസിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച മാപ്പ് നിരവധി സംശയങ്ങൾക്കും ഇടവരുത്തുന്നുണ്ട്. ഇസ്രയേലിനെതിരെ ഇറാനു എവിടെ നിന്നും ആക്രമിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ മാപ്പിങ്. ഇസ്രയേലിലെ നിയമവിരുദ്ധ ഭരണകൂടത്തെ ഓർമിപ്പിക്കേണ്ടതില്ല ഇറാന്റെ പ്രതിരോധ ശേഷിയെക്കുറിച്ച് എന്നും പത്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.

 

ഇസ്രയേൽ ഒരു തെറ്റ് വരുത്തുകയും സൈനിക ആക്രമണം നടത്തുകയും ചെയ്താൽ ഇറാൻ ‘ടെൽ അവീവിനെയും ഹൈഫയെയും നശിപ്പിക്കും’ എന്ന ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയുടെ 2013 ലെ ഉദ്ധരണിയോടെയാണ് ലേഖനം അവസാനിച്ചിരിക്കുന്നത്.

 

2015ൽ ഉപേക്ഷിച്ച ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള വിയന്ന ചർച്ചകൾ വിജയിക്കുമോ ഇല്ലയോ എന്നതിനെച്ചൊല്ലി നിലവിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇറാനുമായുള്ള നയതന്ത്രം പരാജയപ്പെട്ടാൽ വിശദാംശങ്ങൾ വ്യക്തമാക്കാതെ ‘പ്ലാൻ ബി’ യിലേക്ക് തിരിയാൻ തയാറാണെന്ന് യുഎസ് നേരത്തേ പറഞ്ഞിരുന്നു.

 

ഇസ‌്‌ലാമിക് റിപ്പബ്ലിക്കിനെതിരെ ഇസ്രയേൽ ആക്രമണം നടത്തിയാൽ ഇറാന്റെ പ്രതികാര ലക്ഷ്യങ്ങളുടെ പട്ടികയിൽ റാമല്ലയും ഹെബ്രോണും ഉണ്ടെന്നും മാപ്പിൽ കാണാം. നെഗേവ് മരുഭൂമിയിലെ ശൂന്യമായ പ്രദേശങ്ങൾക്ക് നേരെ മിസൈലുകൾ തൊടുത്തുവിടുമെന്നും മാപ്പിൽ കാണിക്കുന്നുണ്ട്. എന്നാൽ, ഇറാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നത് സംബന്ധിച്ച് വ്യക്തമല്ല. ആക്രമണ ലക്ഷ്യങ്ങളുടെ ഭൂപടത്തിൽ ഗാസ മുനമ്പിനെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ തീരദേശ എൻക്ലേവിന്റെ അതിർത്തികളെല്ലാം ആക്രണ പരിധിയിൽ വരുന്നുമുണ്ട്.

 

ഇതിനിടെ യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ സൈനിക ആക്രമണത്തിനു തയാറെടുക്കുകയാണെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ ലെബനന്റെ ടെഹ്‌റാൻ പിന്തുണയുള്ള ഷിയ മിലീഷ്യ ഹിസ്ബുല്ല ഇസ്രയേലിനെ ആക്രമിക്കുമെന്നാണ് വ്യോമസേന മേധാവി തന്നെ പറയുന്നത്.

 

English Summary: 'One wrong move': Tehran Times reveals Iran's targets in Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT