ഐഎസ് ഭീകരരെ നേരിടാൻ ചാവേർസേന: താലിബാന്റെ പുതിയ നീക്കം

taliban-army
Photo: AFP
SHARE

ചാവേർ പടയാളികളെ ഔദ്യോഗികമായി സേനയിൽ ചേർക്കാൻ താലിബാൻ തീരുമാനം. അഫ്ഗാനിൽ പ്രധാന പ്രതിയോഗികളായി ഐഎസ് ഖൊറസാ‍ൻ ഭീഷണിയുയർത്തുന്നതാണു താലിബാനെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചതെന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്.

ചാവേറുകളെ ഉപയോഗിക്കുന്നതിൽ നീണ്ട ചരിത്രം താലിബാനുണ്ട്. വേൾഡ് ട്രേഡ് സെന്റർ ആക്രമണങ്ങൾക്കു ശേഷം യുഎസ് അഫ്ഗാനിൽ യുദ്ധം തുടങ്ങിയ കാലം മുതൽ തന്നെ യുഎസ്, അഫ്ഗാൻ സേനാ ക്യാംപുകളിലും മറ്റു കേന്ദ്രങ്ങളിലും സ്ഫോടനങ്ങൾ നടത്താൻ താലിബാൻ ചാവേറുകളെ നിയോഗിച്ചിരുന്നു.

എന്നാൽ താലിബാൻ രണ്ടാം തവണ അഫ്ഗാൻ പിടിച്ചടക്കിയ ശേഷം രാജ്യത്തു വിവിധയിടങ്ങളിലായിപ്പോയ ചാവേർ സ്ക്വാഡുകളെ ഒരൊറ്റ യൂണിറ്റാക്കി അഫ്ഗാനിസ്ഥാന്റെ സുരക്ഷയ്ക്കായി വിനിയോഗിക്കുകയാണ് ലക്ഷ്യമെന്നു താലിബാൻ വക്താവ് ബിലാൽ കരീമി പറഞ്ഞു. സ്പെഷൽ ഓപ്പറേഷൻസ് യൂണിറ്റ് എന്ന നിലയിൽ ഒന്നരലക്ഷത്തോളം ചാവേറുകളെ താലിബാൻ സേനയിലേക്കു ക്ഷണിച്ചിട്ടുണ്ട്. 

അഫ്ഗാനിലെ ഐഎസ് ഗ്രൂപ്പിനെത്തന്നെയാണു താലിബാൻ ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകർ പറയുന്നു. അഫ്ഗാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ച ശേഷം വലിയ തോതിലുള്ള 5 ആക്രമണങ്ങളെങ്കിലും താലിബാനെതിരെ ഐഎസ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 26നു കാബൂൾ എയർപോർട്ടിൽ 200 പേരെ കൊന്നൊടുക്കി നടത്തിയ ആക്രമണമായിരുന്നു ഇതിൽ ഏറ്റവും രൂക്ഷം. 13 യുഎസ് മറീനുകളും ഈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ചാവേറുകളെ ഉപയോഗിച്ചാണ് ഐഎസ് മിക്ക ആക്രമണങ്ങളും നടത്തിയത്. താലിബാനുള്ളിലും ഐഎസ് അനുകൂലികൾ കടന്നുകൂടിയിട്ടുണ്ട്. ഇവരെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമങ്ങളും താലിബാൻ തുടങ്ങിയിട്ടുണ്ട്.

English Summary: Taliban Adding Suicide Bombers To Army Ranks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS