ADVERTISEMENT

ഇസ്രയേലിന്റെ രഹസ്യങ്ങൾ ചോർത്താനായി ഇറാൻ രഹസ്യ നീക്കം നടത്തിയതായി റിപ്പോർട്ട്. ഇതിനായി ഓൺലൈനിൽ സ്ത്രീകളെ റിക്രൂട്ട് ചെയ്തെന്നും ഇസ്രയേൽ ആരോപിച്ചു. യുഎസ് എംബസിയുടെയും മറ്റ് പ്രവർത്തനങ്ങളുടെയും ഫോട്ടോയെടുക്കാൻ ഇസ്രയേലി സ്ത്രീകളെ തന്നെ ഇറാൻ ഉപയോഗിച്ചെന്നാണ് അറിയുന്നത്.

 

രഹസ്യങ്ങൾ ചോർത്താനായി, സത്രീകളെ റിക്രൂട്ട് ചെയ്യാൻ ഇറാനിയൻ ‘ചാരവൃത്തി ശൃംഖല’ ഫെയ്സ്ബുക് ഉപയോഗിച്ചതായി സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് ബുധനാഴ്ച പറഞ്ഞു. ഷിൻ ബെറ്റ് തിരിച്ചറിഞ്ഞ സ്ത്രീകളെ ഒരു ഇറാനിയൻ ഏജന്റ് റിക്രൂട്ട് ചെയ്തതാണെന്ന് കണ്ടെത്തി. ‘റാംബോദ് നംദാർ’ എന്ന് സ്വയം വിളിക്കുകയും താൻ ഇറാനിൽ താമസിക്കുന്ന ഒരു ജൂതനാണെന്നും ഇയാൾ സ്ത്രീകളോട് വെളിപ്പെടുത്തിയിരുന്നതായി ഇസ്രയേൽ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ രഹസ്യാന്വേഷണ ഏജന്റാണ് റാംബോദ് നംദാർ.

 

‘സ്വന്തം രാജ്യത്തെ രഹസ്യങ്ങൾ ആവശ്യപ്പെട്ടത് ഒരു ഇറാനിയൻ ഇന്റലിജൻസ് പ്രവർത്തകനാണെന്ന് ഇസ്രയേൽ സ്ത്രീകൾ മനസിലാക്കിയിട്ടും അവരിൽ ചിലർ അദ്ദേഹവുമായി സമ്പർക്കം പുലർത്തുകയും അവർ ആവശ്യപ്പെടുന്ന രഹസ്യ നീക്കങ്ങൾ കൃത്യമായി ചെയ്യാൻ സമ്മതിക്കുകയുമായിരുന്നു. ഈ സ്ത്രീകളെല്ലാം ചാരനിൽ നിന്ന് പണം സ്വീകരിക്കുകയും ചെയ്തുവെന്ന് ഇസ്രയേൽ വക്താവ് പറഞ്ഞു.

 

ഫെയ്സ്ബുക്കിലൂടെ സമീപിച്ചതിന് ശേഷം, എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനായ വാട്സാപ്  ഉപയോഗിച്ച് ആശയവിനിമയം തുടരാൻ ‘റാംബോഡ്’ സ്ത്രീകളോട് ആവശ്യപ്പെടുകയായിരുന്നു എന്നും ഷിൻ ബെറ്റ് കൂട്ടിച്ചേർത്തു. നാല് സ്ത്രീകളാണ് ചാരപ്രവർത്തനത്തിന് കൂട്ടുനിന്നത്. ഇവർക്കെതിരെ കുറ്റപത്രം നൽകിയെന്നും അധികൃതര്‍ അറിയിച്ചു.

 

40 വയസ്സുള്ള സ്ത്രീകളിൽ ഒരാൾ ‘റാംബോഡുമായി’ വർഷങ്ങളോളം ബന്ധപ്പെടുകയും വിവിധ ദൗത്യങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് അറിയുന്നത്. ടെൽ അവീവിലെ യുഎസ് എംബസി രഹസ്യമായി ചിത്രീകരിക്കുന്നതും അവരുടെ ജന്മനാടായ ഹോലോണിലെ ആഭ്യന്തര മന്ത്രാലയത്തിനുള്ളിൽ നിന്ന് ചിത്രങ്ങളെടുത്തതും ഇതിൽ ഉൾപ്പെടുന്നു. ഇതെല്ലാം ഇറാനിലേക്ക് അയച്ചിട്ടുണ്ട്.

 

തന്ത്രപ്രധാനമായ രേഖകൾ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തിനായി പിടിക്കപ്പെട്ട സ്ത്രീയുടെ മകനെ സൈനിക ഇന്റലിജൻസ് ഡയറക്ടറേറ്റിൽ ജോലി നോക്കാനും ‘റാംബോഡ്’ അവരോട് ആവശ്യപ്പെട്ടിരുന്നു എന്നും കണ്ടെത്തി. 57 വയസ്സുള്ള മറ്റൊരു പ്രതിയോട് അവരുടെ മകനെ ഇസ്രയേലിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിൽ ചേർക്കാനും ആവശ്യപ്പെട്ടിരുന്നു. നാല് വർഷത്തിലേറെയായി അവർക്ക് പലപ്പോഴായി ഏകദേശം 5,000 ഡോളർ ലഭിച്ചു എന്നാണ് ഷിൻ ബെറ്റ് പറയുന്നത്.

 

English Summary: Israel says Iran ‘spy network’ recruited women online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT