ADVERTISEMENT

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കരിങ്കടൽത്തീരത്ത് അതീവരഹസ്യമായി പണികഴിപ്പിച്ചതെന്ന് കരുതുന്ന കൊട്ടാര സദൃശ്യമായ വസതിയുടെ അഞ്ഞൂറോളം ചിത്രങ്ങളാണ് പ്രതിപക്ഷം പുറത്തുവിട്ടത്. ഇപ്പോൾ ജയിലി‍ൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നാവൽനിയുടെ അനുകൂലികളാണ് ഇത്രയും ചിത്രങ്ങൾ പുറത്തുവിട്ടതിനു പിന്നിൽ.

putin-palace-1

 

putin-palace-2

കൊട്ടാരങ്ങളെ അനുസ്മരിക്കുന്ന പുറംമോടി, കമനീയമായ കിടപ്പുമുറികൾ, പോൾ ഡാൻസിങ് എന്ന അർധനഗ്ന നൃത്തം നടത്തുന്നതിനായുള്ള പ്രത്യേക വേദി, വിലകൂടിയ ടൈലുകളും സിറാമിക് സാമഗ്രികളും അലങ്കരിക്കുന്ന ശുചിമുറികൾ, തീയറ്റർ, ഐസ് ഹോക്കി കളിക്കാനായുള്ള റിങ്ക്, സ്വകാര്യ ബോട്ട് ജെട്ടി, മുന്തിരിത്തോട്ടങ്ങൾ തുടങ്ങിയവ അടങ്ങിയ അത്യാഢംബര ഗൃഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

 

putin-palace-3

അലക്സി നാവൽനിയുടെ നേതൃത്വത്തിലുള്ള ആന്റി കറപ്ഷൻ ഫൗണ്ടേഷൻ ഈ ഗൃഹത്തിന്റെ പേരിൽ വൻതോതിൽ അഴിമതി നടന്നതായി കഴിഞ്ഞ വർഷം ആരോപിച്ചിരുന്നു. 18000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കൊട്ടാരം 130 കോടി യുഎസ് ഡോളർ ചെലവിലാണു നിർമിച്ചതെന്നാണു പ്രതിപക്ഷം ഉയർത്തിയ പ്രധാന ആരോപണം. കരിങ്കടൽ തീരത്തെ ഗെലെൻഡ്സിക്കിനു സമീപമുള്ള ഈ നിർമിതിക്കായി പണം കണ്ടെത്താൻ മന്ത്രിസഭാ തലത്തിൽ വൻ അഴിമതി നടന്നെന്നും ആരോപണം ഉയർന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം പുടിനും റഷ്യൻ സർക്കാരും അന്ന് നിഷേധിച്ചു. ഇതെല്ലാം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നായിരുന്നു ക്രെംലിൻ വക്താവായ ഡിമിത്രി പെസ്കോവ് പറഞ്ഞത്.

 

ഈ വീടിനെക്കുറിച്ച് നവൽനി ടെലിവിഷൻ ചാനലുകളോടും പ്രതികരിച്ചിരുന്നു. ഇതിനു മുകളിലൂടെ വിമാനഗതാഗതത്തിനു നിരോധനമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റഷ്യയ്ക്കുള്ളിൽ മറ്റൊരു ചെറിയ പരമാധികാര രാജ്യം, ഭരിക്കുന്നത് എതിരാളികളില്ലാത്ത പുതിയകാല സാർ ചക്രവർത്തി– എന്നായിരുന്നു പരിഹാസരൂപേണ നാവൽനി വീടിനെക്കുറിച്ച് വിശേഷിപ്പിച്ചത്.

 

ശക്തരിൽ ശക്തനായ റഷ്യൻ ഭരണാധികാരിയായ വ്ലാദിമർ പുടിനെ ഒരു ദശാബ്ധക്കാലമായി വിമർശിക്കാൻ മടികാട്ടാത്ത അലക്സി നാവൽനി, റഷ്യയിലെ പ്രതിപക്ഷമുഖമാണ്. 2020ൽ സൈബീരിയയിൽ വച്ച് ഇദ്ദേഹം നോവിചോക് എന്ന വിഷംമൂലമുള്ള ആക്രമണത്തിന് വിധേയമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ റഷ്യയിൽ തിരിച്ചെത്തിയ ഇദ്ദേഹം അറസ്റ്റിലായി. ഇപ്പോൾ മൂന്നരവർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ്.

 

English Summary: Putin's secret palace, with an ice rink and pole-dancing room, published by Navalny foundation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT