പുതിയ ബാലിസ്റ്റിക് മിസൈലുകൾ പുറത്തെടുത്ത് ഇറാൻ

missile-iran-
SHARE

ഇറാന്റെ ഇസ്‌ലാമിക് റെവലൂഷൻ ഗാർഡ്സ് കോർപ്സ് (ഐആർജിസി) ടെഹ്‌റാനിൽ നടന്ന ഖുദ്‌സ് ഡേ റാലിയിൽ രണ്ട് പുതിയ ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ചു. ‘ഇമാഡ്-3’ എന്ന് വിളിക്കപ്പെടുന്ന മിസൈലുകളിലൊന്ന് കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളായ ഇമാഡിന്റെ പുതിയ പതിപ്പാണ്. പുതിയ മിസൈലുകൾ വെള്ളിയാഴ്ച പ്രദർശിപ്പിച്ചതായി സിൻ‌ഹുവ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

ഐആർജിസിയുടെ എയ്‌റോസ്‌പേസ് ഫോഴ്‌സ് വികസിപ്പിച്ചെടുത്തതാണ് ഇമാദ്-3. ലക്ഷ്യത്തിലെത്തുന്നത് വരെ നയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ളതാണ് ഇമാദ്–3 മിസൈൽ. ഇത്തരത്തിൽ സ്വദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ദീർഘദൂര മിസൈൽ കൂടിയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ദീർഘദൂര മിസൈലുകളുടെ മൂന്നാം തലമുറയിൽപ്പെട്ട 1,450 കിലോമീറ്റർ ദൂരപരിധിയുള്ള ഖര ഇന്ധനമുള്ള ‘ഖൈബർ ഷെകാൻ’ ആണ് മറ്റൊരു മിസൈൽ. തന്ത്രപരമായ മിസൈലിന് കാര്യമായ ചടുലതയോടും വേഗത്തോടെയും ലക്ഷ്യത്തിലെത്താൻ കഴിയുമെന്നും പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ളതാണെന്നും റിപ്പോർട്ടിലുണ്ട്.

പുണ്യമാസമായ റമദാനിലെ അവസാന വെള്ളിയാഴ്ച ഇറാനിലും നിരവധി അറബ് രാജ്യങ്ങളിലും പലസ്തീൻ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി ആചരിക്കുന്ന വാർഷിക പരിപാടിയാണ് ഖുദ്‌സ് ദിനം.

English Summary: Iran displays new ballistic missiles: Media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
FROM ONMANORAMA