തൊണ്ണൂറുകളിൽ പാക്കിസ്ഥാൻ ഭരണകൂടത്തിനു മുന്നിൽ സൈന്യം പലതവണ എത്തിച്ചൊരു ശുപാർശയുണ്ട്. നടക്കില്ലെന്നു പറഞ്ഞ് അവർ തള്ളിക്കളഞ്ഞ ഒന്ന്. ഇന്ത്യയുമായി യുദ്ധം. പലതവണ മാറ്റിയുംമറിച്ചും മൂർച്ചകൂട്ടിയും കുറച്ചും ആ ശുപാർശ തയാറാക്കിക്കൊണ്ടിരുന്നത് അവരുടെ സേനാതലവനായി മാറിയ പർവേശ് മുഷറഫ് തന്നെയായിരുന്നു. അസാധ്യമെന്നൊന്നില്ലെന്നും നമ്മൾ ആ രാജ്യത്തെ ആക്രമിച്ചാൽ ലോകം നമ്മുടെ കൂടെ നിൽക്കുമെന്നും പല യോഗങ്ങളിലും മുഷറഫ് പ്രസംഗിച്ചു. തള്ളിപ്പോയ ശുപാർശകൾ ചുരുട്ടികയ്യിൽ പിടിച്ച് ഇസ്ലാമാബാദിലെ നാഷനൽ അസംബ്ലിയുടെ പടിയിറങ്ങുമ്പോൾ മുഷറഫ് ചിലതു മനസ്സിൽ ഉറപ്പിച്ചിരുന്നു. യുദ്ധക്കൊതിയാണോ അധികാരക്കൊതിയാണോ മുഷറഫിനെ നയിക്കുന്നത് എന്ന് കൂടെയുള്ളവർക്കു പോലും അന്നു നിശ്ചയമില്ലായിരുന്നു. പ്ലാനുകൾ നടപ്പാക്കുന്നതിനു തൊട്ടുമുൻപു വരെ മുഷറഫ് ഒരു ഒറ്റയാൾപ്പട്ടാളമായിരുന്നു.
HIGHLIGHTS
- 1999 ജൂലൈ 26 ന് ഇന്ത്യ കാർഗിലിൽ വിജയക്കൊടി നാട്ടി.
- ചരിത്രപരമായ ദൗത്യത്തിനു ശേഷം ഇന്ത്യൻ സൈന്യം അടിമുടി മാറി