Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിള്‍ ടിവിയിൽ 4K സ്ട്രീം, HDR 10 സാങ്കേതിക വിദ്യ, കൂടുതല്‍ മിഴിവുറ്റ വിഡിയോ!

Apple-tv

ബ്ലാക് ആന്‍ഡ് വൈറ്റില്‍ നിന്നു കളറിലേക്കും തുടര്‍ന്ന് HD ആയും തീര്‍ന്ന ടിവിയുടെ ഭാവി 4K ആണെന്ന് ആപ്പിള്‍ പറഞ്ഞു. ആപ്പിള്‍ ടിവിയ്ക്ക് 4K കണ്ടെന്റ് സ്ട്രീം ചെയ്യാനാകുമെന്നതു കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ HDR 10 ചിത്രത്തെ കൂടുതല്‍ മിഴിവുറ്റതാക്കും. 

ഇന്നെവരെയുള്ള ആപ്പിള്‍ ടിവി ബോക്‌സുകളെ ബഹുദൂരം പിന്നിലാക്കുന്ന പിക്ചര്‍ ക്വാളിറ്റിയാണ് പുതിയ സ്ട്രീമിങ് ബോക്‌സിനുള്ളത്. ഐപാഡ് പ്രോയില്‍ ഉപയോഗിച്ചിരിക്കുന്ന അതിശക്തമായ A10X ഫ്യൂഷന്‍ ചിപ്പിനെ കേന്ദ്രമാക്കിയാണ് ആപ്പിള്‍ ടിവി നിര്‍മിച്ചിരിക്കുന്നത്. ബോക്‌സിനെ മുന്‍തലമുറയെ അപേക്ഷിച്ച് നാലിരട്ടി വേഗതയുള്ളതാക്കാന്‍ ഗ്രാഫിക്‌സ് ചിപ്പും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കണ്ടന്റിന്റെ കാര്യത്തില്‍ ആപ്പിള്‍ ഹോളിവുഡ് സ്റ്റുഡിയോകളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ആപ്പിള്‍ ടിവിയുടെ മറ്റൊരു പുതിയ ഫീച്ചര്‍ ലൈവ് സ്‌പോര്‍ട്‌സ് സ്ട്രീമിങ് ആണ്. മത്സരപ്രേമികളുടെ മനംകവരാന്‍ ആപ്പിള്‍ ടിവിയ്ക്കാകുമെന്നു കമ്പനി കരുതുന്നു. ലൈവ് ന്യൂസ് ഫീച്ചറും ഈ ഗ്യാജറ്റില്‍ എത്തും. ഐഫോണിനും ഐപാഡിനും ടിവി ആപ് എത്തും. ഇതിലൂടെ ഉപയോക്താവിന് ഇഷ്ടപ്പെട്ട പ്രോഗ്രാമുകളെ കുറിച്ചുള്ള നോട്ടിഫിക്കേഷനും ലഭ്യമാക്കും. 

ഐഫോണില്‍ എടുക്കുന്ന ലൈവ് ഫോട്ടോസ് ആപ്പിള്‍ ടിവിയിലൂടെ സ്ട്രീം ചെയ്യത് വലിയ സ്‌ക്രീനില്‍ കാണാം. ഗെയിം പ്രേമികള്‍ക്കും ആപ്പിള്‍ ടിവി അനുഗ്രഹമാകും. വലിയ സ്‌ക്രീനില്‍ പ്രോജക്ടു ചെയ്ത് കളികളില്‍ ഏര്‍പ്പെടാം. ലോകമെമ്പാടും നിന്നുള്ള പരമാവധി എട്ടു പേരൊടൊപ്പം ഗെയിം കളിക്കാം. ആപ്പിള്‍ ടിവി സപ്പോര്‍ട്ട് ഇന്ത്യയില്‍ ഇല്ല.

(ആപ്പിള്‍ ടിവി ഒരു ടെലിവിഷന്‍ സെറ്റല്ല. ഒരു മീഡിയ സ്ട്രീമര്‍ ആണ്.)