Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ ഹോം ഈ മാസമെത്തും, പുത്തൻ മോഡൽ പിക്സൽ ഫോണും ഇന്ത്യയിലേക്ക്

google-home

ഗൂഗിളിന്റെ സ്മാർട് ഹോം സ്പീക്കറായ ഗൂഗിൾ ഹോം, ഗൂഗിൾ ഹോം മിനി എന്നിവ ഈ മാസം ഇന്ത്യയിലെത്തും. ഗൂഗിൾ അസിസ്റ്റന്റിൽ ഹിന്ദി ലഭ്യമാക്കിയതിന്റെ പിന്നാലെയാണ് ഗൂഗിൾ ഹോം ഉൽപന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നു എന്ന വാർത്ത വന്നിരിക്കുന്നത്. 

സ്മാർട്ഫോണുമായി കണക്ട് ചെയ്ത് വോയ്സ് കമാൻഡുകൾ വഴി ഇന്റർനെറ്റിൽ സേർച്ച് ചെയ്യുന്നതിനും പാട്ടു വയ്ക്കുന്നതിനും കണക്ടഡ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഗൂഗിൾ ഹോം വഴി സാധിക്കും. സ്മാർട് ഹോം സ്പീക്കർ വിപണിയിലെ മുന്നിട്ടു നിൽക്കുന്ന ആമസോൺ എക്കോ സ്പീക്കറുകളുടെ നിര നേരത്തെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

ഗൂഗിൾ ഹോമിനു പുറമേ ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പിക്സൽ ബുക്ക്, ഗൂഗിൾ വൈഫൈ എന്നിവയും അവതരിപ്പിക്കുമെന്നാണ് സൂചന. ഈ വർഷം അവസാനത്തോടെ മധ്യനിരയിൽ പുതിയൊരു പിക്സൽ ഫോണും ഇന്ത്യയിൽ അവതരിപ്പിക്കുമത്രേ.