Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓന്തിനെപ്പോലെ നിറം മാറും സ്മാര്‍ട് ടിവിയുമായി സാംസങ്

samsung-tv

വലിയ ടിവികള്‍ പലരും ഭിത്തികളില്‍ ക്ലാമ്പു ചെയ്യുകയാണു പതിവ്. എന്നാല്‍ അവ ഭിത്തികളുടെ നിറത്തിനു യോജിക്കാത്തവയും പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ പാടുപെട്ടു ഡിസൈന്‍ ചെയ്ത ഭിത്തിയുടെ ഭംഗി ചോര്‍ത്തിക്കളയുന്നവയും ആയിരിക്കും. കൊറിയന്‍ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ ഭീമന്‍, സാംസങ് ഭിത്തിയുടെ സ്വാഭാവിക നിറം പ്രതിഫലിപ്പിക്കുന്ന ഒരു ക്യൂലെഡ് (QLED) ടിവി നിര്‍മിച്ചിരിക്കുകയാണ്. ഏതു വീട്ടിലും അതിന്റെ ചുറ്റുപാടുകളെ പ്രതിഫലിപ്പിച്ചു നിറുത്തുമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയത. അതായത് ഓന്തിനെപ്പോലെ ടിവി സ്വയം നിറം മാറും! പ്രോഗ്രാമുകള്‍ കാണാത്ത സമയത്ത് ആംബിയന്റ് മോഡില്‍ ഇട്ടുകഴിഞ്ഞാല്‍ ഭിത്തിയുടെ നിറമോ, സവിശേഷ ഡിസൈനോ ഒക്കെ പ്രതിഫലിപ്പിക്കും.

സാംസങ്ങിന്റെ വൈസ് പ്രസിഡന്റ് റോബര്‍ട്ട് കിങ് പറഞ്ഞത് ഇത് വിപ്ലവകരമായ മാറ്റമാണെന്നാണ്. ഭിത്തിയില്‍ അതിന്റെ സ്വാഭാവികത നശിപ്പിച്ചു ശയനം ചെയ്യുന്ന ടിവികളെ തുരത്താനുള്ള സമയമായി എന്നാണ് അദ്ധേഹം പറയുന്നത്.

ഈ ടിവി വാങ്ങുന്നവര്‍, അതു പിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഭിത്തിയുടെ ഫോട്ടോ എടുക്കണം. അതിനു ശേഷം അത് ടിവിയിലേക്ക് സെന്‍ഡു ചെയ്യണം. ടിവിക്ക് ഇത് തിരിച്ചറിയാനും അതിനനുസരിച്ച് സ്വയം ക്രമീകരിക്കാനും സാധിക്കും. എന്തെങ്കിലും വരകളും പാറ്റേണുകളുമുള്ള ഭിത്തിയാണോ അതോ ഒരു നിറം മാത്രമെയുള്ളോ എന്നൊക്കെ അതിനു തിരിച്ചറിഞ്ഞ് അതിനനുസരിച്ച് സ്വയം ക്രമീകരിക്കാനാകും 4K റെസലൂഷനുള്ള ഈ ടെലിവിഷന്. നോക്കുന്നയാളുകള്‍ക്ക് വളരെ നേര്‍ത്ത രീതിയില്‍ ടിവിയുടെ അതിരുകള്‍ മാത്രമായിരിക്കും കാണാനാകുക.

ഈ ആംബിയന്റ് മോഡില്‍ വേണമെങ്കില്‍ അന്നത്തെ ഉപകാരപ്രദാമായ വാര്‍ത്തകളും കാലാവസ്ഥയും ഗതാഗതവുമൊക്കെ കാണിച്ചു കൊണ്ടിരിക്കുന്ന രീതിയിലും ഇടാം. എന്നാല്‍ ഇതിന് പൈസ അല്‍പം കൂടുതലാണ്. ഈ ഫങ്ഷനുകളുമായി എത്തുന്ന 55-ഇഞ്ച് ടിവിക്ക് 1,200 പൗണ്ടും, 75-ഇഞ്ച് ടിവിക്ക് 2,500 പൗണ്ടുമാണ് വില.

ടിവിയുടെ ഭിത്തിയെ പ്രതിഫലിപ്പിക്കാനുള്ള കഴിവ് അദ്ഭുതപ്പെടുത്തുന്നതാണെന്ന് ബ്രിട്ടനിലെ ടിവി താരം ഡെയ്‌സി (Daisy Lowe) സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടിവികള്‍ വലുതായി വലുതായി വന്നു കൊണ്ടിരുന്നു. അവ ഭിത്തികളില്‍ വിലക്ഷണമായി കയറിക്കൂടുകയും ചെയ്തു. എന്നാല്‍, ലിവിങ് റൂമുകളുടെ സ്വാഭാവികത നിലനിര്‍ത്തുന്ന പുതിയ ടിവി അദ്ഭുതകരമായ മാറ്റമാണ് കൊണ്ടുവരുന്നതെന്ന് അവര്‍ പറഞ്ഞു. സ്വന്തം അഭിരുചിക്കനുസരിച്ച് രൂപകല്‍പന ചെയ്ത ഭിത്തികളുടെ സ്വാഭാവികത തിരിച്ചു പിടിക്കാന്‍ ഈ ടിവി ഉത്തമാമാണെന്നും അവര്‍ പറഞ്ഞു.

related stories