Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലിപ്കാർട്ടിൽ പകുതി വിലയ്ക്ക് 43 ഇഞ്ച് എൽഇഡി ടിവി

Sanyo-LED-TV

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ എൽഇഡി ടിവിക്ക് വൻ ഓഫർ. സാനിയോയുടെ 43 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ടിവി പകുതി വിലയ്ക്കാണ് വിൽക്കുന്നത്. 38,990 രൂപ വിലയുള്ള എൽഇഡി ടിവി 18,999 രൂപയ്ക്കാണ് ഓഫറിൽ വിൽക്കുന്നത്. അതായത് 51 ശതമാനം ഇളവ്.

ഇതോടൊപ്പം മാസം 2,111 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. എക്സ്ചേഞ്ച് ഓഫറായി 8,000 രൂപയുടെ ഇളവും പ്രത്യേക ഓഫറായി 1,000 രൂപയുടെ ഇളവുമുണ്ട്. ഐസിഐസിഐ കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. 16 W സ്പീക്കർ, രണ്ടു യുഎസ്ബി പോർട്ട്, ഡിജിറ്റൽ ക്യാമറ കണക്ട് ചെയ്യാം.

മറ്റു ബ്രാൻഡുകളുടെ സ്മാർട് ടിവികൾക്കും വൻ ഓഫറാണ് നൽകുന്നത്. വിയു, എൽജി, മൈക്രോമാകസ്, തോംസൺ, ഒനിഡ, പാനസോണിക് എന്നീ കമ്പനികളുടെ ടെലിവിഷനുകൾക്കും 70 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്.

related stories