Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലിപ്കാർട്ടിൽ പകുതി വിലയ്ക്ക് 43 ഇഞ്ച് 4കെ എൽഇഡി ടിവി

panasonic-tv

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ എൽഇഡി ടിവിക്ക് വൻ ഓഫർ. ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ മുൻനിര വിതരണക്കാരയ പാനസോണിക്കിന്റെ 43 ഇഞ്ച് ഫുൾ എച്ച്ഡി (4കെ) എൽഇഡി ടിവി പകുതി വിലയ്ക്കാണ് വിൽക്കുന്നത്. അവതരിപ്പിക്കുമ്പോൾ 75,900 രൂപ വിലയുണ്ടായിരുന്ന എൽഇഡി ടിവി 32,999 രൂപയ്ക്കാണ് ഓഫറിൽ വിൽക്കുന്നത്. അതായത് 56 ശതമാനം ഇളവ്.

ഇതോടൊപ്പം മാസം 3,677 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. പ്രത്യേക ഓഫറായി 1,000 രൂപയുടെ ഇളവുമുണ്ട്. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. 20 W സ്പീക്കർ, രണ്ടു യുഎസ്ബി പോർട്ട്, ഡിജിറ്റൽ ക്യാമറ കണക്ട് ചെയ്യാം.

മറ്റു ബ്രാൻഡുകളുടെ സ്മാർട് ടിവികൾക്കും വൻ ഓഫറാണ് നൽകുന്നത്. മൈക്രോമാക്സിന്റെ 42,990 രൂപ വിലയുള്ള 42 ഇഞ്ച് എൽഇഡി ടിവി വിൽക്കുന്നത് 54 ശതമാനം ഇളവിൽ 19,499 രൂപയ്ക്കാണ്. ക്ലൗഡ്‌വാക്കർ സ്പെക്ട്ര, മാർക്യു, കൊഡാക്, എൽജി, തോംസൺ, ഒനിഡ, സാംസങ് എന്നീ കമ്പനികളുടെ ടെലിവിഷനുകൾക്കും 30 മുതൽ 50 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്.