Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1999 രൂപയ്ക്ക് 10050 mAh പവർ ബാങ്ക്; അതിവേഗ ഫോൺ ചാർജിങ്

power-bank

സ്മാർട് ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതോടെ പവർ ബാങ്കുകളുടെയും അതിവേഗ ചാർജിങ് സംവിധാനങ്ങളുടെയും ആവശ്യം കൂടി. മിക്ക സ്മാർട് ഫോണുകളുടെയും വെല്ലുവിളി ബാറ്ററി ലൈഫ് തന്നെയാണ്. നിലവിൽ ഫോണുകളുടെ ചാർജിങ് സഹായത്തിന് മികച്ച പവർ ബാങ്കുകൾ വേണ്ടതുണ്ട്. ഇത്തരത്തിൽ ഫോൺ ചാർജിങ് ഉപകാരപ്പെടുന്ന മികച്ച പവർ ബാങ്കാണ് ഡുരാസെൽ.

ഡുരാസെല്ലിന്റെ 10050mAh പവർ ബാങ്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ആമസോൺ ഇന്ത്യ വഴിയാണ് വിൽപ്പന. ഡുറാസെൽ പവർ ബാങ്ക് സ്മാർട് ഫോൺ ചാർജിങ്ങിന് സാധാരണ 5W വാൾ മൗണ്ട് സോക്കറ്റിനേക്കാൾ 2 മടങ്ങ് വേഗത്തിലാക്കാൻ ശേഷിയുണ്ട്.

ആൻഡ്രോയ്ഡ്, ഐഒഎസ് ഹാൻഡ്സെറ്റുകളിൽ ചാർജിങ് നടത്താൻ ഡുറാസെൽ പവർ ബാങ്കിന് സാധിക്കും. ഡുറാസെൽ പവർ ബാങ്ക് വഴി സ്മാർട് ഫോണുകൾ 20 മിനിറ്റിനുള്ളിൽ 30 ശതമാനം വരെ ചാർജുചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡുറാസെൻ പവർ ബാങ്കിന് 72 മണിക്കൂർ ഉപയോഗിക്കാൻ വേണ്ട ചാർജ് സംഭരിക്കാൻ ശേഷിയുണ്ട്. 10050 mAh പവർ ബാങ്കിന്റെ വില 1,999 രൂപയാണ്.