Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമസോണിൽ പകുതി വിലയ്ക്ക് 49 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ടിവി

saniyo-tv

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ കച്ചവടം ഇന്ന് അവസാനിക്കുകയാണ്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്മാർട് ഫോണുകൾ, ടെലിവിഷനുകൾ, ഫാഷൻ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണിത്. ഫാഷൻ ഉൽപ്പന്നങ്ങൾക്കും ടെലിവിഷനുകൾക്കും തന്നെയാണ് വൻ ഓഫറുകൾ നല്‍കുന്നത്. 40 മുതൽ 90 ശതമാനം വരെയാണ് ഫാഷൻ, ടെലിവിഷൻ വിഭാഗത്തിൽ ഓഫറുകൾ നല്‍കുന്നത്.

ആമസോണിൽ എൽഇഡി ടിവിക്കാണ് വൻ ഓഫർ. സാനിയോയുടെ 49 ഇഞ്ച് (123.2 cm) ഫുൾ എച്ച്ഡി എൽഇഡി ടിവി പകുതി വിലയ്ക്കാണ് വിൽക്കുന്നത്. 46,990 രൂപ വിലയുള്ള എൽഇഡി ടിവി 23,990 രൂപയ്ക്കാണ് ഓഫറിൽ വിൽക്കുന്നത്. അതായത് 49 ശതമാനം ഇളവ്.

ഇതോടൊപ്പം മാസം 7,997 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.  എസ്ബിഐ കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. 16 W സ്പീക്കർ, രണ്ടു യുഎസ്ബി പോർട്ട്, ഡിജിറ്റൽ ക്യാമറ കണക്ട് ചെയ്യാം.

മറ്റു ബ്രാൻഡുകളുടെ സ്മാർട് ടിവികൾക്കും വൻ ഓഫറാണ് നൽകുന്നത്. സാംസങ്, പാനാസോണിക്, ടിസിഎൽ എന്നീ കമ്പനികളുടെ ടെലിവിഷനുകൾക്കും 70 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്.