Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ പഠിപ്പിക്കാനും കളിപ്പിക്കാനും മിക്കോ 2 റോബട്

miko

മുംബൈ ആസ്ഥാനമായുള്ള റോബോട്ടിക്സ് സ്റ്റാർട്ടപ് ഇമോട്ടിക്സ് കുട്ടികൾക്കു കൂട്ടുകാരനായി അവതരിപ്പിച്ച മിക്കോ എന്ന റോബട്ടിനു പുതിയ പതിപ്പ്. രണ്ടു വർഷം മുൻപ് അവതരിപ്പിച്ച റോബട്ടിന്റെ പുതിയ പതിപ്പായ മിക്കോ 2 ഏറെ മികവുകളോടെയാണ് വിപണിയിലെത്തുന്നത്. മെച്ചപ്പെട്ട പേരന്റൽ കൺട്രോൾ സംവിധാനങ്ങൾ, മികച്ച ക്യാമറ, മൈക്ക്, ഇമോഷനൽ ഇന്റലിജൻസ് എന്നിവയാണ് മിക്കോയുടെ പുതിയ പതിപ്പിലുള്ളത്. 

മൂന്നു ചക്രത്തിൽ വീട്ടിനുള്ളിലും മറ്റും സഞ്ചരിക്കാവുന്ന കൊച്ചു റോബട് ആണ് മിക്കോ 2. കുട്ടികൾക്ക് മിക്കോയോട് സംസാരിക്കാം. മിക്കോ 2ന് ആദ്യ പതിപ്പിൽ നിന്ന് കാഴ്ചയിൽ വലിയ വ്യത്യാസമില്ല. നോയ്സ് ക്യാൻസലിങ് മൈക് ശബ്ദം നിറഞ്ഞ അന്തരീക്ഷത്തിലും കുട്ടികളുടെ സംഭാഷണങ്ങൾ ശ്രവിച്ച് മറുപടി നൽകും. 

കുട്ടികളോടു സംവദിക്കുന്നതിനു പുറമേ പരീക്ഷയ്ക്കു പഠിക്കാനും ഹോം വർക് ചെയ്യാനുമൊക്കെ അവരെ ഓർമിപ്പക്കാനുള്ള ഉത്തരവാദിത്തബോധവും മിക്കോ റോബട്ടിനുണ്ട്. റോബട്ടിന്റെ മുന്നിലുള്ള സ്ക്രീനിലാണ് ഭാവപ്രകടനങ്ങൾ നടത്തുക. ഹേയ് മിക്കോ എന്നു വിളിച്ചാൽ മിക്കോ ഓടിയടുത്തെത്തും. 

ഓഫിസിലും മറ്റും ആയിരിക്കുന്ന സമയത്ത് രക്ഷിതാക്കൾക്കു കുട്ടികളോടു സംസാരിക്കുന്നതിനായി വിഡിയോ കോൾ സംവിധാനവും മിക്കോയിലുണ്ട്. മാർഷ്യൻ റെഡ്, പിക്സി ബ്ലൂ, ഗോബ്ലിൻ ഗ്രീൻ എന്നീ നിറങ്ങളിലെത്തുന്ന മിക്കോ 2ന് വില 24,999 രൂപ. വിലാസം: miko.ai