ADVERTISEMENT

ആകാശവാണി (ഓൾ ഇന്ത്യ റേഡിയോ) ഉൾപ്പെടെ 350 റേഡിയോ സ്റ്റേഷനുകളെ അലക്സ വോയ്സ് അസിസ്റ്റന്റിലെത്തിച്ച് ആമസോൺ. ഏറ്റവും പ്രചാരമുള്ള വെർച്വൽ അസിസ്റ്റന്റായി വിവിധ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള അലക്സയ്ക്ക് ഇന്ത്യയിൽ വലിയ മേൽക്കൈ നൽകുന്നതാണ് പുതിയ നീക്കം. 

14 ഭാഷകളിലായി 17 ഓൾ ഇന്ത്യ റേഡിയോ സ്റ്റേഷനുകൾ ഇനി അലക്സ വഴി കേൾക്കാം. ഇതിനു പുറമേ റേഡിയോ സിറ്റി, റേഡിയോ വൺ തുടങ്ങിയ ചാനലുകളിൽ നിന്നുള്ള ഷോകളും കേൾക്കാം. ഇതോടൊപ്പം ആമസോൺ പ്രൈം മ്യൂസിക്കിനു പുറമേ ഗാന, സാവ്‍ൻ, ഹംഗാമ തുടങ്ങിയ ഇന്ത്യൻ മ്യൂസിക് സ്ട്രീമിങ് സേവനങ്ങളിൽ നിന്നുള്ള ഗാനങ്ങളും അലക്സയിൽ സ്ട്രീം ചെയ്യാം. ആമസോണിലെ അലക്സ സ്കിൽ സ്റ്റോർ സന്ദർശിച്ച് നിങ്ങൾക്കിഷ്ടമുള്ള റേഡിയോ സ്റ്റേഷൻ സ്കില്ലുകൾ തിരഞ്ഞെടുത്ത് ഇനേബിൾ ചെയ്യാം.

അലക്സാ സ്കിൽ കിറ്റ്

വിവിധ സ്കില്ലുകളുടെ സഹായത്തോടെയാണ് എക്കോ പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിൽ ആപ്ലിക്കേഷൻ എന്ന് പറയുന്നതു പോലെ ഇക്കോയിലെ സംവിധാനങ്ങൾക്ക് സ്കിൽ കിറ്റ് എന്നാണ് അറിയപ്പെടുന്നത്. എക്കോ ഉപയോഗം കൂടുതൽ എളുപ്പമാക്കാൻ സ്കില്ലിനു സാധിക്കും. നിരവധി കമ്പനികൾ അവർക്ക് വേണ്ട സ്കിൽ കിറ്റ് ഇപ്പോൾ തന്നെ പുറത്തിറക്കി കഴിഞ്ഞു. അലക്സാ സ്കിൽസ് സ്റ്റോറിൽ നിന്നു വേണ്ട സ്കിൽ ഡൗൺലോഡ് ചെയ്തു ആമസോൺ എക്കോയിൽ ഉപയോഗിക്കാം.

മനോരമ സ്കിൽ

മലയാള മനോരമയും സ്കിൽ പുറത്തിറക്കിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ആദ്യ സ്കിൽ ആണ് മനോരമ വാർത്തകൾക്കായി പുറത്തിറക്കിയിരിക്കുന്നത്. അലക്സാ സ്കിൽ സ്റ്റോറിൽ നിന്ന് മ‌നോരമ സ്കിൽ ഡൗൺലോഡ് ചെയ്തു ഇക്കോയിൽ ഇൻസ്റ്റാൾ ചെയ്താൽ എല്ലാ വാർത്തകളും നിമിഷങ്ങൾക്കകം ഒന്നോ രണ്ടോ ചോദ്യങ്ങൾക്ക് മറുപടിയായി ലഭിക്കും.

മനോരമ സ്കിൽ ഡൗൺലോഡ് ചെയ്യാൻ

മനോരമയുടെ മറ്റു ന്യൂസ് ആപ്പുകൾ 

ആൻഡ്രോയ്ഡ് | ഐഒഎസ് | വിൻഡോസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com