ADVERTISEMENT

യുഎസ്ബി എന്നു പറയുമ്പോൾ അത് മൂന്നാണോ നാലാണോ എന്നു നമ്മൾ നോക്കാറില്ല. എന്നാൽ, അതൊക്കെ കൃത്യമായി നോക്കി നിരീക്ഷിക്കുന്ന യുഎസ്ബി ഇംപ്ലിമെന്റേഴ്സ് ഫോറം യുഎസ്ബിയുടെ അടുത്ത പതിപ്പ് അവതരിപ്പിച്ചു. യുഎസ്ബി-4 എന്ന പുതിയ സ്റ്റാൻഡാർഡ് ഇന്റെലിന്റെ തണ്ടർബോൾട്ട് 3 പ്രോട്ടോക്കോൾ അധിഷ്ഠിതമായുള്ളതാണ്. മൊബൈൽ ഇന്റർനെറ്റിൽ 3ജിയിൽ നിന്നു 4ജിയിലേക്കുള്ള മാറ്റം പോലെ നിർണായകമാണ് യുഎസ്ബി 3യിൽ നിന്ന് യുഎസ്ബി 4ലേക്കുള്ള മാറ്റം. 

 

യുഎസ്ബി 4 പ്രോട്ടോക്കോളിൽ ഏറ്റവും പ്രധാനമായി എടുത്തു പറയാവുന്നത് വേഗത്തിലുള്ള വർധന തന്നെയാണ്. പരമാവധി ഡേറ്റ ട്രാൻസ്ഫർ വേഗം 40 ജിബിപിഎസ് ആയി വർധിക്കും. ഇതിനു പുറമേ വിവിധ ഡിസ്പ്ലേ പ്രോട്ടോക്കോൾ, പവർ ടെലിവറി എന്നിവയിലും യുഎസ്ബി 4 മാറ്റങ്ങൾ വരുത്തും. യുഎസ്ബി 4 വരുമ്പോൾ ഉപകരണങ്ങളിലെ കണക്ടറുകൾ നിലവിൽ വളരെ കുറച്ച് ഉപകരണങ്ങളിൽ മാത്രം എത്തിയിട്ടുള്ള യുഎസ്ബി–സി ആയി മാറും. 

 

യുഎസ്ബി 2, യുഎസ്ബി 3 എന്നിങ്ങനെ നിലവിലുള്ള ഉപകരണങ്ങളിലുള്ള യുഎസ്ബി പ്രോട്ടോക്കോളുകളും യുഎസ്ബി 4 പിന്തുണയ്ക്കും. 50 കമ്പനികളാണ് നിലവിൽ യുഎസ്ബി 4 പ്രോട്ടോക്കോളുമായി സഹകരിക്കുന്നത്. ഈ വർഷം മധ്യത്തോടെ ഉപകരണനിർമാതാക്കൾക്ക് യുഎസ്ബി 4 പ്രോട്ടോക്കോളിന്റെ അന്തിമരൂപം കൈമാറും. ഈ വർഷം അവസാനത്തോടെ ഉപകരണങ്ങളിൽ പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com