ADVERTISEMENT

രാജ്യത്തെ സ്മാർട് ടിവി വിപണി കൂടുതൽ സജീവമാകുകയാണ്. ചൈനീസ് കമ്പനി ഷവോമി എംഐ ടിവി തുടങ്ങിവെച്ച സ്മാർട് ടിവി വെല്ലുവിളി തോംസൺ ടിവി കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഷവോമിയേക്കാൾ വിലകുറച്ച് സ്മാർട് ടിവികൾ വിപണിയിലെത്തിക്കുകയാണ് തോംസൺ. കഴിഞ്ഞ ദിവസം 40 ഇഞ്ച് സ്മാർട് ടിവിയാണ് തോംസൺ അവതരിപ്പിച്ചത്. പുതിയ മോഡൽ ടിവിയുടെ വിൽപ്പന ശനിയാഴ്ച ഉച്ചക്ക് 12 മുതൽ തുടങ്ങും. ഫ്ലിപ്കാർട് വഴിയാണ് വില്‍പ്പന.

 

ഫ്രാൻസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസൺ കമ്പനി ‘ഫ്രണ്ട്‌ലി ടെക്നോളജി’ എന്ന ലേബലിലാണ് പുതിയ സ്മാര്‍ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 40 ഇഞ്ച് 4കെ സ്മാർട് ടിവിയുടെ വില 20,999 രൂപയാണ്. ടെലിവിഷൻ നിർമാണ മേഖലയിൽ പേരുകേട്ട കമ്പനിയാണ് തോംസൺ. ഫ്ലിപ്കാർട്ടിനു പുറമെ തോംസണിന്റെ ഔദ്യോഗിക ഷോറൂമുകളിലും റീട്ടെയിലർമാർ വഴിയും സ്മാർട് ടിവി വാങ്ങാം.

 

പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വർഷമാണ് തോംസൺ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ മൊത്തം സ്മാർട് ടിവി വിപണിയിലെ 6–7 ശതമാനം വിഹിതം സ്വന്തമാക്കാനാണ് തോംസൺ ലക്ഷ്യമിടുന്നത്. ഇത് തോംസണിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവാണ്. ഷവോമി, സാംസങ് തുടങ്ങി കമ്പനികൾക്ക് വന്‍ വെല്ലുവളിയുമായാണ് തോംസണ്‍ എത്തിയിരിക്കുന്നത്.

 

തോംസണിന്റെ സ്മാർട് ടിവികളിൽ ഫീച്ചറുകൾ കുത്തിനിറച്ചാണ് വരുന്നത്. രാജ്യാന്തര തലത്തിലുള്ള കണ്ടെന്റുകൾ മൈ വോളിൽ ലഭിക്കും. ബോളിവുഡ് വിഡിയോകൾ, ടെന്റിങ് മ്യൂസിക്, ക്രിക്കറ്റ് മൽസരങ്ങൾ എല്ലാം മൈവോൾ വഴി ആസ്വദിക്കാം. ബിഗ് ബാസ്ക്കറ്റ്, സൊമാറ്റോ, ഹോട്സ്റ്റാർ തുടങ്ങി ആപ്പുകൾ വഴി ഇഷ്ടപ്പെട്ട വിഡിയോകളും സിനിമികളും ചാനലുകളും കാണാം. ഇതോടൊപ്പം ഇന്ത്യയിലെ പ്രാദേശിക ചാനലുകളും റേഡിയോ സ്റ്റേഷനുകളും  ലഭ്യമാക്കും.

 

ആമസോൺ പ്രൈം, ഹങ്കാമ, ടെഡ്, ഡിസ്കവറി, ഹിസ്റ്ററി, റെഡ്ബുൾ ടിവി, ഫിലിമൺ അമേരിക്ക ടിവി തുടങ്ങി സിനിമ ചാനലുകളും, ഫിഫ, ചാംപ്യൻസ് ലീഗ്, ഇഎസ്പിഎൻ വഴിയുള്ള സ്പോട്സ് വിഡിയോകളും കാണാം. 

 

തോംസൺ 40 ഇഞ്ച് 4കെ ടിവിയിലെ പ്രധാന ഫീച്ചറുകള്‍

 

∙ യുട്യൂബ് 4കെ വിഡിയോസ് കാണാം

∙ നേരത്തെ ഇൻസ്റ്റാള്‍ ചെയ്ത ആറു ആപ്പുകള്‍

∙ ടിവി അസിസ്റ്റന്റ്

● ആൻഡ്രോയിഡ് 7.1

∙ ടോപ് ട്രന്റിങ് മ്യൂസിക്, മൂവി, ടിവി ഷോ

∙ 18 ഭാഷകളിലുള്ള കണ്ടെന്റുകൾ

∙ നെറ്റ്ഫ്ലികസ്

∙ സാംസങ് ഡിസ്പ്ലെ പാനൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com