ADVERTISEMENT

ആമസോൺ എക്കോ ഷോ: 22,999 രൂപ

 

ആമസോൺ എക്കോ വെർച്വൽ അസിസ്റ്റന്റിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 10 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഡോൾബി സൗണ്ട്, ഹാൻഡ്സ് ഫ്രീ കോളിങ് തുടങ്ങിയ സംവിധാനങ്ങളുള്ള എക്കോ ഷോ കഴിഞ്ഞ ഒക്ടോബറിലാണ് യുഎസിൽ അവതരിപ്പിച്ചത്. 

 

വിഡിയോ കോളിങ്ങിനായി 5 മെഗാപിക്സൽ ക്യാമറയോടെ എത്തുന്ന ഉപകരണത്തിൽ വീട്ടിലെ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കാം. ആമസോൺ എക്കോയുടെ മറ്റു പതിപ്പുകളിലുള്ള സേവനങ്ങൾക്കു പുറമേയാണിത്.

 

ജെവിസി സ്മാർട് ടിവി: 16,999 രൂപ

 

ജാപ്പനീസ് കമ്പനിയായ ജെവിസി ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ എൽഇഡി സ്മാർട് ടിവി. 40 മുതൽ 55 ഇഞ്ച് വരെ സ്ക്രീൻ വലിപ്പമുള്ള 6 ടിവി മോഡലുകളാണ് ജെവിസി അവതരിപ്പിച്ചത്. വില 16,999 രൂപ മുതൽ. ഫുൾഎച്ച്ഡി, 4കെ വിഡിയോ സംവിധാനങ്ങളുള്ള ടിവിയിൽ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, യു ട്യൂബ് തുടങ്ങിയ ആപ്പുകളും ലഭിക്കും. 6 മുതൽ ഫ്ലിപ്കാർട്ടിൽ നിന്നു വാങ്ങാം.

 

സെൻഹെയ്സർ മൊമെന്റം: 24,990 രൂപ

 

ലോകോത്തര കമ്പനിയായ സെൻഹെയ്സർ മൊമെന്റം ബ്രാൻഡിൽ ഏറ്റവും പുതിയ ട്രൂ വയർലെസ് ഇയർഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ആപ്റ്റ്എക്സ്, ആപ്റ്റ്എക്സ് ലോ ലേറ്റൻസി കോഡെക് പിന്തുണയാണ് മൊമെന്റം ഇയർഫോണിന് ഈ നിരയിലെ മറ്റുള്ളവയിൽ മേൽക്കൈ നൽകുന്നത്. ആപ്റ്റ്എക്സ് പിന്തുണയ്ക്കുന്ന ഫോണുകളിൽ ഉപയോഗിക്കുമ്പോൾ ഉന്നത ശബ്ദനിലവാരം ഉറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com