ADVERTISEMENT

യുഎസ്ബി ഉപകരണങ്ങൾ വിൻഡോസിൽ നിന്ന് ഡിസ്കണക്ട് ചെയ്യുമ്പോൾ സേഫ്‍ലി റിമൂവ് ഹാർഡ്‍വെയർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം എന്നത് കംപ്യൂട്ടർ വിദ്യാഭ്യാസത്തിന്റെ തന്നെ ഭാഗമായി മാറിയതാണ്. സേഫ്‍ലി റിമൂവ് ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ഡേറ്റ ട്രാൻസ്ഫർ പ്രക്രിയ പൂർത്തിയാക്കി ഡ്രൈവ് സുരക്ഷിതമായി ക്ലോസ് ചെയ്ത് റിമൂവ് ചെയ്യാനുള്ള വഴിയൊരുക്കുകയാണ് മൈക്രോസോഫ്റ്റ്. 

 

എന്നാൽ, കാലം മാറി, ഡ്രൈവുകളും അവയുടെ മികവും വേഗവുമൊക്കെ മാറി. കുത്തിയ ഡ്രൈവ് അതേപോലെ ഊരിക്കൊണ്ടു പോവുകയല്ലാതെ സേഫായി റിമൂവ് ചെയ്യാനൊന്നും ആളുകൾക്കു താൽപര്യവുമില്ല. വിൻഡോസാണെങ്കിൽ വല്ലാതങ്ങു മാറി. ഇനിയും പഴയ മട്ടിൽ സേഫ്‍ലി റിമൂവ് ഒന്നും ആവശ്യമില്ല. 

 

ക്വിക് റിമൂവ് എന്ന ഓപ്ഷൻ വിൻഡോസിന്റെ അടുത്ത പതിപ്പു മുതൽ ഡിഫോൾട്ട് ആവുകയാണ്. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ 1809 ബിൽഡിലാണ് പുതിയ മാറ്റം പ്രാബല്യത്തിൽ വരിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com