ADVERTISEMENT

വാവെയ് നിർമിച്ച വിൻഡോസ് ലാപ്‍ടോപ്പായ വാവെയ് മേറ്റ് എക്സ് പ്രോ ഓൺലൈൻ സ്റ്റോറിൽ നിന്ന് മൈക്രോസോഫ്റ്റ് പിൻവലിച്ചു. വാവെയ്ക്കെതിരായ യുഎസ് നടപടികളുടെ തുടർച്ചയാണിത്. വാവെയുമായി ഇടപാടുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന യുഎസ് കോൺഗ്രസ് നിലപാടിനെത്തുടർന്ന് ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ വാവെയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. 

 

ക്വാൽകോം, ഇന്റെൽ തുടങ്ങിയ ചിപ് നിർമാതാക്കൾക്കു പുറമേ കഴിഞ്ഞ ദിവസം പ്രമുഖ ചിപ് നിർമാതാക്കളായ എആർഎം വാവെയുമായുള്ള ഇടപാടുകൾ നിർത്തിവച്ചിരുന്നു. ജാപ്പനീസ് കമ്പനിയായ സോഫ്റ്റ്‍ബാങ്കിന്റെ ഉടമസ്ഥതയിലുള്ള യുകെ കമ്പനിയാണ് എആർഎം. സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുണ്ടെന്നു പ്രഖ്യാപിച്ച വാവെയോടു സ്വന്തമായി ചിപ്പുണ്ടാക്കി കാണിക്കാൻ വെല്ലുവിളിക്കുന്നതാണ് എആർഎം നടപടി. 

 

അതേസമയം, വാവെയുമായുള്ള വ്യാപാരബന്ധങ്ങൾ അവസാനിപ്പിച്ചതു വഴി ഇന്റെൽ, എഎംഡി, എൻവിഡിയ എന്നീ കമ്പനികൾക്കു മാത്രമുണ്ടാകുന്ന നഷ്ടം 14 കോടി യുഎസ് ഡോളറിന്റെയാണെന്നാണ് കണക്കാക്കുന്നത്. പ്രധാന ചിപ് നിർമാതാവയ ക്വാൽകോമിന്റെയും ആൻഡ‍്രോയ്ഡ് നിർമാതാക്കളായ ഗൂഗിളിന്റെയും നഷ്ടം ഇതിന്റെ അനേകമടങ്ങാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com