ADVERTISEMENT

മുൻനിര ടെക് കമ്പനിയായ ആപ്പിളിന്റെ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്ടോപ്പുകൾ പിൻവലിക്കുന്നു. ബാറ്ററി പൊട്ടിത്തെറിക്കുമെന്ന ഭീതി മുന്നിൽകണ്ടാണ് ലാപുകൾ പിൻവലിക്കുന്നത്. അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന് ടെക് വിദഗ്ധർ കണ്ടെത്തിയിരുന്നു.

 

2015 സെപ്റ്റംബറിനും 2017 ഫെബ്രുവരിയ്ക്കും ഇടയിൽ വിതരണം ചെയ്ത ലാപുകളാണ് തിരിച്ചെടുക്കുന്നത്. റെറ്റിന ‍ഡിസ്പ്ലെയുള്ള മാക് ബുക്ക് പ്രോകളിലെ ബാറ്ററിയാണ് അമിതമായി ചൂടാകുന്നത്. ഇക്കാലയളവിൽ വിതരണം ചെയ്ത ലാപ്പുകളുടെ സീരിയൽ നമ്പറുകൾ പരിശോധിച്ചാണ് പ്രശ്നം കണ്ടെത്തിയത് തിരിച്ചെടുക്കുക.

 

പ്രശ്നമുള്ള ലാപ്പുകളിലെ ബാറ്ററികൾ ആപ്പിൾ സ്റ്റോറുകൾ വഴി മാറ്റി നൽകും. സർവീസും ബാറ്ററിയും സൗജന്യമായി നൽകും. നേരത്തെ പ്രശ്നമുളള ഐഫോണുകളിലെ ബാറ്ററിയും സൗജന്യമായി മാറ്റി നൽകിയിരന്നു. apple.com/support/15-inch-macbook-pro-battery-recall എന്ന വെബ് പേജിൽ പരിശോധിച്ചാൽ ലാപ്പുകളുടെ ബാറ്ററി മാറ്റേണ്ടതുണ്ടോ എന്ന് കണ്ടെത്താനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com