ADVERTISEMENT

ഷോമിയുടെ സബ് ബ്രാൻഡായ റെഡ്മി ഇപ്പോൾ സ്മാർട് ഫോണുകൾക്ക് പുറമെ ടിവിയും പുറത്തിറക്കാൻ തയാറെടുക്കുന്നു. ഷോമി ഇതിനകം തന്നെ എംഐ സ്മാർട് ടിവികൾ വിൽക്കുന്നുണ്ട്. എന്നാൽ ടെലിവിഷൻ വിപണിയെ കുറച്ചുകൂടി സജീവമാക്കാൻ ലക്ഷ്യമിട്ടാണ് റെഡ്മിയുടെ സ്മാർട് ടിവി വരുന്നത്. 

 

റെഡ്മിയിൽ നിന്ന് രണ്ട് സ്മാർട് ടിവികളാണ് പ്രതീക്ഷിക്കുന്നത്. ഒന്ന് 70 ഇഞ്ച് സ്‌ക്രീനും മറ്റൊന്ന് 40 ഇഞ്ച് സ്‌ക്രീനും. പുതിയ റെഡ്മി ടിവികൾ അടുത്ത മാസം തന്നെ അവതരിപ്പിക്കുമെന്നാണ് ഷോമി പ്രൊഡക്ട് ഡയറക്ടർ വാങ് ടെങ് തോമസ് വെളിപ്പെടുത്തിയത്. എംഐ ടിവിയെ പോലെ വിലക്കുറവ് മാജിക് പ്രതീക്ഷിച്ചിരിക്കുകയാണ് ഉപഭോക്താക്കൾ.

 

തിങ്കളാഴ്ച നടന്ന ഒരു ചടങ്ങിനിടെയാണ് റെഡ്മി ടിവി ഓഗസ്റ്റിൽ തന്നെ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയത്. വരാനിരിക്കുന്ന റെഡ്മി ഉൽപന്നങ്ങൾ ഉപഭോക്താക്കളെ ഒരു തരത്തിലും നിരാശപ്പെടുത്തില്ലെന്നും ഷോമി ഗ്രൂപ്പ് വിപി, റെഡ്മി ജനറൽ മാനേജർ ലു വെയ്ബിങ് എന്നിവർ പറഞ്ഞു. റെഡ്മി ടിവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ചുകാലമായി ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

redmi-tv

 

70 ഇഞ്ച് 4 കെ റെസല്യൂഷൻ ഡിസ്‌പ്ലേയുള്ള റെഡ്മി ടിവി എൽ 70 എം 5-ആർ‌എ ഇതിനകം ചൈനയുടെ 3 സി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മോഡൽ നമ്പർ L40M5-RA ഉള്ള 40 ഇഞ്ച് റെഡ്മി ടിവി ഉണ്ടെന്നാണ് മറ്റ് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത്. 

 

അതേസമയം, ഓഗസ്റ്റിലെ ഇവന്റിൽ അവതരിപ്പിക്കുന്ന ഉൽപന്നങ്ങളിൽ റെഡ്മി നോട്ട് 8 സീരീസ് ഉൾപ്പെടാമെന്നും ചില അഭ്യൂഹങ്ങളുണ്ട്. ഇതിനുപുറമെ 64 എംപി ക്യാമറയുള്ള റെഡ്മി ഫോൺ വിപണിയിൽ എത്തിച്ചേക്കാമെന്നും സൂചനയുണ്ട്. ഓഗസ്റ്റിൽ ഏത് ഉൽപന്നങ്ങളാണ് വിപണിയിലെത്താൻ പോകുന്നതെന്ന് കമ്പനിയിൽ നിന്ന് സ്ഥിരീകരണമൊന്നുമില്ല.

 

64 മെഗാപിക്സൽ റെഡ്മി സ്മാർട് ഫോണിനെ കുറിച്ച് ഷോമി ഇതിനകം സൂചന നൽകിയിട്ടുണ്ട്. 64 മെഗാപിക്സൽ ക്യാമറ സ്മാർട് ഫോൺ പുറത്തിറക്കുന്ന ആദ്യത്തെ കമ്പനികളിൽ ഒന്നായി റെഡ്മി മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com