ADVERTISEMENT

മുൻനിര കമ്പനിയായ ടിസിഎല്ലിന്റെ പി8 സീരീസ് സ്മാർട് ടിവികൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡ് 9 പൈ ഒഎസിനൊപ്പം ബിൽറ്റ്-ഇൻ ഗൂഗിൾ അസിസ്റ്റന്റും ആമസോൺ അലക്സയുമുള്ള 55-ഇഞ്ച് മുതൽ 65 ഇഞ്ച് വരെയുള്ള സ്മാർട് ടെലിവിഷനുകളാണ് ടിസിഎൽ അവതരിപ്പിച്ചത്. മൈക്രോഫോൺ ഉപയോഗിച്ച് വിദൂര നിയന്ത്രണം വഴി നിർമിത ബുദ്ധിയുള്ള വോയ്‌സ് ഇൻട്രാക്ഷനും ടിസിഎൽ ടിവികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

 

ടിസിഎൽ പി 8 ഏറ്റവും താങ്ങാനാവുന്ന സ്മാർട് ടിവിയാണ്. 43 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് ഡിസ്പ്ലേ വേരിയന്റുകളിലാണ് വരുന്നത്. മൈക്രോ ഡിമ്മിങ്, എച്ച്ഡിആർ 10, ഗൂഗിൾ അസിസ്റ്റന്റ് പിന്തുണ തുടങ്ങി ഫീച്ചറുകൾ സ്മാർട് ടിവി ഓഫർ ചെയ്യുന്നു. ടിസിഎൽ പി 8 ഇ സ്മാർട് ടിവി 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്. അലക്സയുടെ അധിക പിന്തുണയോടെ എത്തുന്ന വേരിയന്റാണ് പി 8 ഇ. 

 

ടിസിഎൽ പി 8 എസ് സ്മാർട് ടിവി രണ്ട് വലുപ്പത്തിലാണ് വരുന്നത്- 55 ഇഞ്ച്, 65 ഇഞ്ച്. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള ക്വാഡ് കോർ ചിപ്‌സെറ്റാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ജിയോ സിനിമ, ഗൂഗിൾ പ്ലേ മൂവീസ്, ഹോട്ട്സ്റ്റാർ, വൂട്ട് തുടങ്ങിയ ആപ്ലിക്കേഷനുകളുമായാണ് ടെലിവിഷൻ എത്തുന്നത്. 

 

സ്ലിം ബെസെൽ മെറ്റാലിക് ഫ്രെയിം ആണ് മറ്റൊരു പ്രത്യേകത. ടെലിവിഷൻ ഡബ്ല്യുസിജി സാങ്കേതികവിദ്യയിലേക്ക് കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്. ഇത് എൻ‌ടി‌എസ്‌സി കളർ സ്പേസിന്റെ 92 ശതമാനം ഉൾക്കൊള്ളുന്നു. ടിസിഎൽ പി 8 സീരീസ് സ്മാർട് ടിവിയുടെ മൂന്ന് മോഡലുകളുടെ കൂടെയും ബിൽറ്റ്-ഇൻ മൈക്രോഫോൺ റിമോട്ട് നൽകുന്നുണ്ട്. ഇതോടൊപ്പം ഗൂഗിൾ അസിസ്റ്റന്റ്, നെറ്റ്ഫ്ലിക്സ് പോലുള്ള ആപ്ലിക്കേഷനുകൾ ആക്സസ് ചെയ്യുന്നതിന് റിമോട്ടിൽ പ്രത്യേകം ബട്ടണുകളും ഉണ്ട്. 

 

ബ്രറ്റ്നസ്, കോൺട്രസ്റ്റ്, സാച്ചുറേഷൻ എന്നിവ ക്രമീകരിക്കുന്നതിനും കാഴ്ചാനുഭവം മെച്ചപ്പെടുത്തുന്നതിനും ഈ ടെലിവിഷനുകൾ നിർമിത ബുദ്ധി (എഐ) ഉപയോഗിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഐ ഉപയോഗിച്ച് ലൈറ്റുകൾ, കർട്ടനുകൾ, സ്വീപ്പിങ് റോബോട്ടുകൾ എന്നിവ പോലുള്ള സ്മാർട് കണക്റ്റു ചെയ്‌ത ഉപകരണങ്ങളെ നിയന്ത്രിക്കാൻ ടെലിവിഷന് കഴിയും.

 

ടി‌സി‌എൽ പി 8 സീരീസിന് 43 ഇഞ്ച് ഡിസ്‌പ്ലേയുള്ള അടിസ്ഥാന വേരിയന്റിന് 27,990 രൂപയാണ് വില. പി 8 ഇ ന്റെ വില ആരംഭിക്കുന്നത് 43 ഇഞ്ച് മോഡലിന് 29,990 രൂപയ്ക്കാണ്. ടിസിഎൽ പി 8 എസ് 55 ഇഞ്ച് മോഡലിന്റെ വില ആരംഭിക്കുന്നത് 44,990 രൂപയിലുമാണ്. മുൻനിര പി 8 എസ് മോഡലിന് 65 ഇഞ്ചിന്റെ വില 64,990 രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com