ADVERTISEMENT

വൺ പ്ലസ് ടിവി

 

പ്രീമിയം സ്മാർട്ഫോണുകൾ മധ്യനിര ഫോണുകളുടെ നിരക്കിൽ വിപണിയിലെത്തിച്ചു ശ്രദ്ധനേടിയ ചൈനീസ് കമ്പനി വൺ പ്ലസ് സ്മാർട് ടിവിയുമായി എത്തുന്നു. വൺ പ്ലസ് ടിവി എന്നു പേരിട്ടിരിക്കുന്ന ആൻഡ്രോയ്ഡ് ടിവി സെപ്റ്റംബറിൽ ഇന്ത്യയിലാണ് ആദ്യമായി എത്തുക. സ്മാർട് ടിവികൾക്കിടയിലെ പ്രീമിയം ഫ്ലാഗ്ഷിപ് എന്നു വിശേഷിപ്പിക്കുന്ന വൺ പ്ലസ് ടിവി ഈ രംഗത്തെ മുൻനിര കമ്പനികളോടാണ് ഇന്ത്യൻ വിപണിയിൽ മത്സരിക്കേണ്ടി വരിക. എന്നാൽ, മറ്റൊരു ടിവിക്കും നൽകാനാവാത്ത വിലയിൽ മറ്റൊരു ടിവിയിലും ഇല്ലാത്ത മികവുകളോടെയാണു വൺ പ്ലസ് ടിവി എത്തുന്നത് എന്നാണ് സൂചനകൾ. ആമസോൺ ഇന്ത്യ ഇതിനോടകം വൺ പ്ലസ് ടിവിയുടെ വിപണന പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

 

റെഡ്മി നോട്ട് 8

 

ഷൗമിയുടെ റെഡ്മി നോട്ട് 8, നോട്ട് 8 പ്രോ സ്മാർട്ഫോണുകൾ അടുത്തയാഴ്ച കമ്പനി അവതരിപ്പിക്കും. റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ എന്നിവയുടെ അടുത്ത തലമുറ ഫോണുകൾ 29ന് ചൈനയിലാണ് അവതരിപ്പിക്കുക. ഒട്ടേറെ സവിശേഷതകളോടെയാണു പുതിയ റെഡ്മി ഫോൺ എത്തുക. 64 മെഗാപിക്സൽ ക്യാമറ, ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റം, ഏറെ ശേഷിയുള്ള ബാറ്ററി തുടങ്ങിയവയും അടുത്ത റെഡ്മി ഫോണിൽ പ്രതീക്ഷിക്കുന്നവയാണ്.

 

ഒപ്പോ റെനോ 2

 

4 റിയർ ക്യാമറകളുമായി ഒപ്പോ റെനോ 2 സ്മാർട്ഫോൺ അടുത്തയാഴ്ച എത്തും. 6.55 ഇ‍ഞ്ച് സ്ക്രീൻ, ഗൊറില്ല ഗ്ലാസ് 6, ഫ്ലാഷ് ചാർജ്, ഗെയിം ബൂസ്റ്റ്, 8 ജിബി റാം, 256 ജിബി ഇന്റേണൽ മെമ്മറി തുടങ്ങിയവയാണ് ഫോണിലുള്ളത്. 48+13+8+2 മെഗാപിക്സൽ സെൻസറുകളടങ്ങിയ ക്വാഡ് ക്യാമറ മൊഡ്യൂളാണ് പിന്നിലുള്ളത്. ഇന്ത്യയിൽ ഈ 28നാണ് ഫോണിന്റെ ലോഞ്ചിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com