ADVERTISEMENT

സ്മാര്‍ട് വാച്ചുകളില്‍ ഏറ്റവും മികച്ച പ്രതികരണം നേടിയിരിക്കുന്നത് ആപ്പിള്‍ വാച്ചുകളാണ്. കമ്പനി തങ്ങളുടെ അഞ്ചാം തലമുറയിലെ വാച്ചുകള്‍ അവതരിപ്പിക്കുമ്പോള്‍ ആരാധകര്‍ക്ക് എന്തു പ്രതീക്ഷിക്കാം?

 

സീരിസ് 4 വാച്ചുകള്‍ പുതുമകള്‍ നിറഞ്ഞതായിരുന്നു. ഇലക്ട്രോ കാര്‍ഡിയോഗ്രാം തുടങ്ങിയ ഫീച്ചറുകളമായി എത്തിയ വാച്ചിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ അഞ്ചാം തലമുറയിലെ വാച്ചുകള്‍ക്ക് നാലാം തലമുറയുമായി വലിയ വ്യത്യാസമില്ല എന്നത് ആവേശം തണുപ്പിക്കുന്നു. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അല്‍പം വലുപ്പക്കൂടുതലുള്ള, എപ്പോഴും ഓണായി നില്‍ക്കുന്ന ഡിസ്‌പ്ലെയാണ്. 

 

ചെറിയ പ്രകാശത്തില്‍ നില്‍ക്കുന്ന സ്‌ക്രീനില്‍ ടാപ്പു ചെയ്താല്‍ കൂടുതല്‍ പ്രകാശമുള്ള സ്‌ക്രീന്‍ ലഭിക്കും. സദാ ഉണര്‍ന്നു നില്‍ക്കുന്ന മങ്ങിയ സ്‌ക്രീന്‍ ചിലര്‍ക്കെങ്കിലും ആവശ്യം വരാം. സംഭാഷണത്തിനിടിയില്‍ വാച്ചില്‍ നോക്കുന്നത് അത്ര മര്യാദയല്ലല്ലോ. അപ്പോള്‍ അധികമാരും അറിയാതെ ഒന്നു പാളി നോക്കണമെങ്കില്‍ ഉണര്‍ന്നിരിക്കുന്ന സ്‌ക്രീന്‍ ഉപകരിക്കും. എന്നാല്‍ ഉണരാത്ത സ്‌ക്രീനാണ് താത്പര്യമെന്നു പറയുന്നവരും ഉണ്ട്. ഇതിനാല്‍ തന്നെ സീരിസ് 5 വാച്ചിന്റെ സ്‌ക്രീന്‍ ഓഫ് ചെയ്യാനും സാധിക്കും.

 

എപ്പോഴും സ്‌ക്രീന്‍ ഉണര്‍ന്നിരുന്നാല്‍ പോലും വാച്ചിന് 18 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സീരിസ് 4നും അതു തന്നെയാണ് ലഭിക്കുന്നത്. ഒരു കോംപസ് ആപ്പിനെയും പുതിയ വാച്ച് ഒഎസ് 6ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ആപ്പുകളുമൊത്തും ഇതു പ്രവര്‍ത്തിക്കും. ഉദാഹരണം ആപ്പിള്‍ മാപ്‌സ്. നിങ്ങളുടെ ലോക്കേഷനും ഏതു ദിശയിലേക്കു നോക്കിയാണ് നിങ്ങള്‍ നില്‍ക്കുന്നതെന്നു മനസിലാക്കാനും ഇത് ഉപകരിക്കും.

 

ചുരുക്കം ചില മാറ്റങ്ങള്‍ ഒഴിച്ചാല്‍ ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ കാര്യങ്ങള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നു കാണാം. പുതിയ സീരിസില്‍ സെറാമിക് മോഡലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

സീരിസ് 5ന്റെ വില തുടങ്ങുന്നത് 399 ഡോളറിലാണ്. തുടക്ക മോഡലിന് സെല്ല്യുലാര്‍ കണക്ടിവിറ്റി ഉണ്ടാവില്ല. ജിപിഎസ് ഉണ്ടാകും. അലൂമിനിയം ഉപയോഗിച്ചായിരിക്കും ഇത് നര്‍മിച്ചിരിക്കുന്നത്. സില്‍വര്‍, ഗോള്‍ഡ്, സ്‌പെയ്‌സ് ഗ്രേ എന്നീ നിറങ്ങളില്‍ ലഭിക്കും. ഈ അലൂമിനിയം 100 ശതമാനം റീസൈക്കിൾഡ് ആണ്. സെല്ല്യുലാര്‍ ഉള്ള മോഡലിന് വില 499 ഡോളറാണ്. സ്‌റ്റെയിൻലെസ് സ്റ്റീല്‍ മോഡലിന്റെ തുടക്ക വില 699 ഡോളറാണ്. മെറ്റല്‍, ഗോള്‍ഡ്, സ്‌പെയ്‌സ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഇതു ലഭിക്കുക. ടൈറ്റാനിയം മോഡലുകളുടെ വില തുടങ്ങുന്നത് 799 ഡോളറിലാണ്. ബ്ലാക്, മെറ്റല്‍ എന്നീ നിറങ്ങളിലും ലഭിക്കും. സെറാമിക് മോഡലുകള്‍ക്ക് ഐഫോണുകളെക്കാള്‍ വിലയാണ്-1299 ഡോളര്‍. എല്ലാ മോഡലുകളും സെപ്റ്റംബര്‍ 20 മുതല്‍ വിപണിയിലെത്തും. ടാബ്‌ലറ്റ്, വാച്ച് വിപണികളില്‍ ആപ്പിളിന് കാര്യമായി എതിരാളികളില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com