ADVERTISEMENT

പുതിയ മാക്ബുക് പ്രോ ടെക്‌സസിലെ ഓസ്റ്റിനില്‍ തന്നെ നിര്‍മിക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. ചൈനയിലെ ആപ്പിൾ പ്ലാന്റുകളെല്ലാം അമേരിക്കയിലേക്ക് മാറ്റണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യുഎസ് ഭരണകൂടം ടാക്‌സ് ഇളവുകള്‍ പ്രഖ്യാപിച്ചതാണ് തങ്ങളുടെ ഡെസ്‌ക്ടോപ് കംപ്യൂട്ടറിന്റെ നിര്‍മാണം അമേരിക്കയിലേക്കു മാറ്റാന്‍ കാരണമായത്. ചില ഘടകഭാഗങ്ങള്‍ മാത്രം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇളവ്. (അതേസമയം, 2013 മുതലുള്ള മാക് പ്രോകളെല്ലാം അമേരിക്കയില്‍ തന്നെയാണ് നിര്‍മിച്ചിരുന്നതെന്നും വാര്‍ത്തകളുണ്ട്.) എന്തായാലും പുതിയ ഡിസൈനിലുള്ള, കൂടുതല്‍ അമേരിക്കന്‍ നിര്‍മിത ഘടകഭാഗങ്ങളടങ്ങുന്ന മാക് പ്രോ ടെക്‌സസിലായിരിക്കും നിര്‍മിക്കുക എന്ന കാര്യം ആപ്പിള്‍ പറഞ്ഞു കഴിഞ്ഞു.

 

തങ്ങള്‍ക്കു ലഭിക്കുന്ന ഇളവ് ഫെഡറല്‍ പ്രൊഡക്ട് എക്‌സ്‌ക്ലൂഷന്‍ എന്ന വകുപ്പില്‍പ്പെടുത്തിയാണെന്ന് കമ്പനി പറഞ്ഞു. ഇതിനു പകരമായി അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയ്ക്ക് അനുകൂലമായി 350 ബില്ല്യന്‍ ഡോളറിന്റെ നിക്ഷേപം 2023നു മുൻപ് നടത്തുമെന്നും ആപ്പിൾ അറിയിച്ചു. എന്തായാലും ഇപ്പോള്‍ അമേരിക്കയില്‍ നിര്‍മിക്കുന്ന ആപ്പിളിന്റെ ഏക കംപ്യൂട്ടര്‍ മാക് പ്രോ ആണ്. എന്നാല്‍ ഐഫോണും മറ്റുപകരണങ്ങളുടെയും നിര്‍മാണം ഇപ്പോഴത്തെ നിലയില്‍ ചൈനയില്‍ തന്നെ തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ആപ്പിള്‍ പറഞ്ഞതായും വാര്‍ത്തകളുണ്ട്. ചെലവുകുറവും വളരെ പെട്ടെന്നു നിര്‍മിച്ചെടുക്കാമെന്നതുമാണ് അവര്‍ ചൈനയ്ക്ക് അനുകൂലമായി പറയുന്ന ഘടകങ്ങള്‍.

 

അമേരിക്കയില്‍ നിര്‍മിച്ച മാക് പ്രോ വാങ്ങാന്‍ കാത്തിരിക്കുന്നവരോട്

 

എന്തായാലും അടുത്ത മാക് പ്രോ അമേരിക്കയിലായിരിക്കും കമ്പനി നിര്‍മിക്കുക എന്നതിപ്പോള്‍ തീര്‍ച്ചയാണ്. പക്ഷേ, അതില്‍ ഉള്‍ക്കൊള്ളുന്ന അമേരിക്കന്‍ നിര്‍മിത ഘടകഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍, മുന്‍ തലമുറയിലെ മാക് പ്രോയെക്കാള്‍ 2.5 ഇരട്ടി വില നല്‍കേണ്ടിവരുമെന്നാണ് കമ്പനി പറയുന്നത്. പുതിയ മാക് പ്രോയില്‍ 12ലേറെ അമേരിക്കന്‍ കമ്പനികള്‍ ഡിസൈന്‍ ചെയ്തതും നിര്‍മിച്ചതുമായ ഘടകഭാഗങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്. മാക് പ്രോയാണ് ആപ്പിളിന്റെ ഏറ്റവും കരുത്തുറ്റ കംപ്യൂട്ടര്‍. അത് ഓസ്റ്റിനില്‍ നിര്‍മിക്കാന്‍ സാധിക്കുന്നുവെന്ന കാര്യത്തില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നുവെന്ന് ആപ്പിളിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ടിം കുക്ക് പറഞ്ഞു.

 

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയാണ് ഏറ്റതെന്നും പറയുന്നു. ഈ വര്‍ഷം ജൂലൈയില്‍ ട്രംപ് പറഞ്ഞത് ആപ്പിളിന് ചൈനയില്‍ നിര്‍മിക്കുന്ന ഘടകഭാഗങ്ങള്‍ക്ക് ഒരു ഇളവും നല്‍കില്ല. മറിച്ച് അവ അമേരിക്കയില്‍ നിര്‍മിച്ചാല്‍ സമ്പൂര്‍ണ്ണ ടാക്‌സ് ഇളവു നല്‍കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീടു തന്റെ നിലപാടു മയപ്പെടുത്തിയ ശേഷം പറഞ്ഞത് തന്റെ ഭരണകൂടം കുക്കുമായി സംഭാഷണത്തിനു തയാറാണ് എന്നായിരുന്നു. കുക്ക് പറഞ്ഞത് അമേരിക്കന്‍ കമ്പനികളുടെ സഹകരണത്തോടെ പുതിയ മാക് അമേരിക്കയില്‍ തന്നെ നിര്‍മിക്കുമെന്നാണ്.

 

ആപ്പിള്‍ മ്യൂസിക് അലക്‌സയിലൂടെ ഇന്ത്യയില്‍

 

ആമസോണ്‍ അലക്‌സ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ മ്യൂസിക് ആസ്വദിക്കാം! ആപ്പിള്‍ മ്യൂസിക്കിലെ 5 കോടി പാട്ടുകളും എല്ലാ ആമസോണ്‍ എക്കോ ഉപകരണങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. അലക്‌സയ്ക്കു നല്‍കുന്ന വോയിസ് കമാന്‍ഡിലൂടെ ഈ പാട്ടുകള്‍ കേള്‍ക്കാം. ആപ്പിള്‍ മ്യൂസിക്ക് കേള്‍ക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ ആപ്പിള്‍ മ്യൂസിക് സ്‌കില്‍സ് (Apple Music Skills) സ്പീക്കറില്‍ എനേബിൾ ചെയ്യുകയും തങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്യുകയും വേണം. ഇതിനായി അലക്‌സ ആപ്പിന്റെ സ്‌കില്‍സ് സ്റ്റോര്‍ സന്ദര്‍ശിക്കുകയോ ആമസോണിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ വേണ്ടിവരും.

 

ആപ്പിള്‍ മ്യൂസിക്കിലെ ഗ്ലോബല്‍ ലൈവ് സ്ട്രീം കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അലക്‌സയോട് ബീറ്റസ് 1 (Beats 1) കേള്‍പ്പിക്കാന്‍ ആവശ്യപ്പെടണം. ('Alexa, play Beats 1 radio on Apple Music' എന്നാണ് കമാന്‍ഡ്. ഇന്ത്യയക്കു പുറമെ, ഓസ്ട്രിയ ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഐയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, ന്യൂസിലിൻഡ്, സ്‌പെയിന്‍, ബ്രിട്ടൻ, അമേരിക്ക എന്നിവടങ്ങളിലുള്ളവര്‍ക്കും ആപ്പിള്‍ മ്യൂസിക് അലക്‌സയിലൂടെ കേള്‍ക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com