ADVERTISEMENT

സെബ്രോണിക്സിന്റെ സിംഫണി 1000 രൂപയ്ക്കടുത്തു വിലയിൽ കിട്ടാവുന്ന മികച്ച നെക്ബാൻഡ് ഹെഡ്ഫോണുകളിലൊന്നാണ്. ഓഡിയോ ഗുണനിലവാരമാണ് സിംഫണിയുടെ ഏറ്റവും ആകർഷണം. മ്യൂസിക് ആസ്വാദകർക്ക് ഇഷ്ടപ്പെടാനുള്ള ക്വാളിറ്റി ശബ്ദവ്യക്തതയുടെ എല്ലാ മാനദണ്ഡങ്ങളിലുമുണ്ട്. രണ്ട് ഉപകരണങ്ങൾ ഒരേ സമയം പെയർ ചെയ്തിടാനും അനായാസം അങ്ങോട്ടുമിങ്ങോട്ടും മാറ്റാനുമാകും. വോയ്സ് അസിസ്റ്റന്റ് സപ്പോർട്ടുമുണ്ട്.

 

ഡിസൈൻ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തണമെന്നില്ല. നെക്ബാൻഡിന്റെ വലുപ്പമാണു കാരണം. നെക്ബാൻഡും ഇയർ ബഡും ബന്ധിപ്പിക്കുന്ന കേബിൾ തീരെ മെലിഞ്ഞത്. വെള്ളം തെറിച്ചുവീണാലൊന്നും കുഴപ്പമില്ലാത്തതിനാൽ വ്യായാമവേളകളിൽ ഉപയോഗിക്കാൻ പേടി വേണ്ട.

 

ഇയർബഡുകൾ ഉപയോഗിക്കാതിരിക്കുമ്പോൾ ചേർന്നിരിക്കുന്ന മാഗ്നറ്റിക് ടൈപ്പാണ്. പൂർണമായും നോയ്സ് ഐസൊലേഷൻ ഇല്ലെങ്കിലും തൃപ്തികരം. ഫോൺ കോളുകൾക്കായി ഉപയോഗിക്കുമ്പോൾ മ്യൂസിക് കേൾക്കുന്നത്ര ഉയർന്ന ക്വാളിറ്റി കിട്ടുന്നില്ല. 

10–11 മണിക്കൂർ സുഖമായി ഉപയോഗിക്കാവുന്ന ബാറ്ററിചാർജ് കിട്ടും. മ്യൂസിക്, ഗെയിമിങ് ഓഡിയോ ക്വാളിറ്റിയും ബാറ്ററി ലൈഫും ആകർഷകമായ വിലയും സെബ് സിംഫണിക്കു മികച്ച മാർക്ക് നേടിക്കൊടുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com